0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

നിമിഷവും പറഞ്ഞിരിക്കുന്ന സ്പോട്ടിലെത്തും .''

''സോറി ,കുട്ടികളെ കണ്ടു കുറച്ചു നേരം അവർക്കൊപ്പം ഇരുന്നു പോയി അതാ ലേറ്റ് ആയതു ..''

''അവരെങ്ങനെ ? അവിടെ വേറെ ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലെ ''

''ഇല്ല ,, അവർ ഹാപ്പിയാണ് , താങ്ക്സ് അർജുൻ, അങ്ങനെയൊരു സ്ഥലം കിട്ടിയത് കൊണ്ട് രക്ഷയായി ..''

''എന്നോടെന്തിനാ താങ്ക്സ് മാഡം ,നമ്മൾ എല്ലാവരും രക്ഷപെടാൻ ഒന്നോടി നോക്കുന്നവരല്ലേ ? ആ ഓട്ടത്തിൽ ,കൈകോർത്തു പിടിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ ......ആട്ടെ ഗായത്രി മാഡത്തെ കുറിച്ച് എന്തെങ്കിലും ? .''

''ഡി വൈ എസ് പി റഷീദ് സാർ എന്തെങ്കിലും വിവരം കിട്ടുമോന്നു നോക്കുന്നുണ്ട് ,ആളും ആകെ പേടിച്ചിട്ടാണ് ഉള്ളത് , മാഡം പെട്ടാൽ ഞാനും റഷീദ് സാറുമൊക്കെ തീരും അതുറപ്പാണ് .''

''അല്ല നിങ്ങടെ റഷീദ് സാർ എങ്ങനെ ഇതിനിടയ്ക്ക് ,,വിശ്വസിക്കാമോ ?''

''പ്രാർത്ഥിക്കുവാൻ എല്ലാവർക്കും ഓരോ കാരണം വേണമെന്ന പരസ്യം കണ്ടിട്ടില്ലേ ? അത് പോലെ തന്നെ സാറിന്റെ കാര്യവും , രണ്ടു കുട്ടികൾക്കും അമ്മയ്ക്കും കേറികിടക്കാൻ അടച്ചുറപ്പുള്ള ഒരു വീടിനു വേണ്ടിയാണു ഞാൻ ഗായത്രി മാഡത്തിന്റെ കൂടെ ചേർന്നത് , വൈത്തി തന്റെ ഭാര്യയെ അവന്റെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്നതറിഞ്ഞിട്ടും മൂന്നു കുഞ്ഞു മക്കളെ ചേർത്ത് പിടിച്ചു ഒന്നും കണ്ടില്ലെന്നു നടിച്ചു ജീവിക്കേണ്ടി വരുന്ന നിസ്സഹായതയിൽ നിന്നും എന്നെങ്കിലും ഒരു മോചനം കിട്ടുമോ എന്ന പ്രതീക്ഷയിൽ റഷീദ് സാറും ..

''വൈത്തി റഷീദ് സാറിന്റെ ഭാര്യയെ ? ഛെ ..... അറിഞ്ഞിട്ടും പ്രതികരിക്കാതെ ..അങ്ങേരെന്തു മനുഷ്യനാണ് ?''

''പുറത്തു നിന്ന് പറയാൻ

💬 Comments

View all comments