0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

സമീറയും , എന്താണെന്നറിയില്ല അവരെ രണ്ടു പേരെയും കണ്ടു എന്തോ അടക്കം പറഞ്ഞു ചിരിച്ചു കാത്തു നിന്ന പെൺകുട്ടികൾ പിന്നിലേക്ക് കയറിയിരുന്നു .അവർ ഡോർ വലിച്ചു ലോക്ക് ചെയ്തതോടെ ആംബുലൻസിന്റെ റിവേഴ്‌സ് ലൈറ്റ് തെളിഞ്ഞു ..

''അർജുൻ ? '''

പെണ്കുട്ടികൾക്കൊപ്പം നിന്നിരുന്ന പയ്യൻ എന്റെ അടുത്തേക്ക് വന്നു ..

''യെസ് , ''

''സരോജ മാഡം .''

അവൻ കയ്യിലിരുന്ന ഫോൺ എനിക്ക് നേരെ നീട്ടി ..

''അർജുൻ ,ഞാൻ സരോജമാണ്‌ , ''

''പറയൂ ഡോക്ടർ , ഞങ്ങൾ താഴെയുണ്ട് ,''

''നിങ്ങളെ കാത്തു നിന്നതു എന്റെ സ്റ്റുഡന്റ്‌ ആണ് ,ഷിജിൽ ,അവൻ നിങ്ങളെ ഐ .സി. യുവിലെത്താനുള്ള എമർജൻസി ഡോർ നു മുന്നിൽ വരെ എത്തിക്കും.. ''

''മാഡം അത് ?..''

''പേടിക്കേണ്ട അർജുൻ ,ഞാനിവിടെയുണ്ട് ..''

എന്റെയുള്ളിലെ ആശങ്ക തിരിച്ചറിഞ്ഞാകും അവർ ധൈര്യം പകർന്നു ..

'' ഡ്രൈവർ നിങ്ങൾക്ക് ധരിക്കാനുള്ള ഓവർകോട്ടുകൾ തന്നിട്ടില്ലേ .''

ഫോൺ തിരിച്ചു കൊടുക്കുമ്പോൾ ആ പയ്യൻ ചോദിച്ചു ..

''ഉവ്വ് ...''

''ധരിക്കാൻ മറക്കേണ്ട ..''

ഷിജിൽ പറഞ്ഞത് കേട്ട് നേരത്തെ ഡ്രൈവർ നൽകിയ പൊതി അഴിച്ചു നോക്കി , നഴ്സിംഗ് വിദ്യാർത്ഥികൾ ഉപയോഗിക്കുന്ന വെള്ള ഓവർ കോട്ടുകളാണ് ,പക്ഷെ രണ്ടെണ്ണമേയുള്ളു ..''

''സാരമില്ല, എല്ലാവരും ഒരുമിച്ചു തന്നെ നിന്നാൽ മതി ..''

പയ്യൻ പറഞ്ഞത് കേട്ടു ഞാൻ പ്രിയയെയും ,സമീറയെയും നോക്കി ..

''അവൾക്ക് കൊടുത്തേക്ക് ..''

പ്രിയയുടെ സമ്മതം കിട്ടിയതോടെ ഞാൻ ബാക്കിയുള്ള കോട്ട് സമീറയ്ക്ക് നൽകി ,ഷിജിലിന്റെ പിന്നാലെ സ്റ്റോർ

💬 Comments

View all comments