0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

റൂം കടന്നു ചെന്നത് ഹോസ്പിറ്റൽ സ്റ്റാഫിന് മാത്രം ഉപയോഗിക്കാനുള്ള ലിഫ്റ്റ്നു അടുത്തേക്കായിരുന്നു.. മുകളിലെ ഫർമസികളിലേക്കുള്ള മരുന്ന് പെട്ടികളുമായി രണ്ട് അറ്റെൻഡർമാർ കൂടിയുണ്ട് ലിഫ്റ്റിൽ കയറാൻ..അവരെന്തോ സാലറി വിഷയം സംസാരിക്കുന്ന തിരക്കിലാണ് ,ഇടയ്ക്ക് ഞങ്ങളെ നോക്കി പരിചയഭാവത്തിൽ ഒന്ന് ചിരിച്ചു ,പിന്നെ വീണ്ടും അവരുടെ വിഷയത്തിലേക്ക് തിരിച്ചു പോയി..

''ഇതിലെ ....പിന്നെ മസിലു പിടിച്ചു നടക്കാതെ നിങ്ങൾ പരസ്‍പരം എന്തെങ്കിലുമൊക്കെ സംസാരിച്ചു നടക്ക് , എവിടെയൊക്കെയാണ് ക്യാമെറകൾ പിടിപ്പിച്ചിരിക്കുന്നതെന്നു ഞങ്ങൾക്ക് പോലും അറിയില്ല .. '

ലിഫ്റ്റിൽ നിന്നിറങ്ങി നടക്കുമ്പോൾ പയ്യൻ ഞങ്ങളെ ഓർമ്മിപ്പിച്ചു ,അതോടെ പ്രിയയും സമീറയും കൂട്ടുകാരികളെ പോലെ എന്തൊക്കെയോ അടക്കം പറഞ്ഞു ചിരിച്ചു കൊണ്ട് ഞങ്ങളുടെ പിന്നിലേക്ക് മാറി നടക്കാൻ തുടങ്ങി .. രണ്ട് റൂം പിന്നിട്ടു സൈഡിലെ ഡോർ തുറന്നപ്പോൾ ഒരു ഹാളാണ് ..

''ഇത് സ്റ്റാഫിന്റെ റസ്റ്റ് റൂമാണ്, പേടിക്കേണ്ട ഡ്യൂട്ടി ചേഞ്ച് ആകുന്ന സമയത്തെ ഇവിടേക്ക് അങ്ങനെ ആളുകൾ വരൂ ,അല്ലെങ്കിൽ പിന്നെ വേറെ ചില കലാപരിപാടികൾ ..എന്റെ ആള് ഫാർമസിയിൽ നിന്ന് മുങ്ങി ഇപ്പൊ ഇങ്ങോട്ടെത്തും ,''

അവൻ എന്നെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു , ഞാൻ പിന്നിലേക്ക് നോക്കുമ്പോൾ അവൻ പറയുന്നത് കേട്ടിട്ടാകും സമീറ ഊറി വന്ന ചിരിയടക്കാൻ പാട് പെടുന്നു ,പ്രിയ അവളെ ഒന്നു തറപ്പിച്ചു നോക്കിയതോടെ ആ ചിരി മാഞ്ഞു ..

''അർജുൻ ,നിങ്ങൾ ആ കാണുന്ന ഡോർ കടന്നു മുന്നിൽ കാണുന്ന ഇടനാഴിയിലൂടെ പോയാൽ നേരെ ഐ സി യു വിന്റെ പിന്നിലെ എമർജൻസി ഡോറിനടുത്താണ് എത്തുക ,.ഡോക്ടർ അവിടെ കാത്തു

💬 Comments

View all comments