Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
നിൽക്കുന്നുണ്ടാകും ..''
പുറത്തു നിന്നു കാണുന്ന പോലല്ല, ദുരൂഹതകളുടെ കൂടാരമാണ് ഈ ഹോസ്പിറ്റൽ എന്ന് തോന്നി.. പക്ഷെ അതൊന്നും അവനോടു ചോദിയ്ക്കാൻ പറ്റിയ സമയമല്ല , ചൂണ്ടി കാണിച്ച വാതിൽ കടന്നു
ഇടനാഴിയിലൂടെ പത്തിരുപതു മീറ്റർ നടന്നപ്പോൾ തന്നെ എമർജൻസി ഡോറിന്റെ ലൈറ്റ് ബോർഡ് കണ്ടു , പറഞ്ഞ പോലെ ഞങ്ങളെ കാത്തു അക്ഷമയായി ഡോറിനു മുന്നിൽ സരോജ ഡോക്ടർ നിൽപ്പുണ്ടായിരുന്നു
''അർജുൻ കം ഫാസ്റ്റ് , പിന്നെ ഇതിൽ സമീറ ?''
''ഞാനാണ് ..''
''ഉം ...ബാഗ് എടുത്തിട്ടില്ലേ ..''
''ഉണ്ട് മാഡം ''
''അർജുൻ ,നീയും ഈ കുട്ടിയും എന്റെ കൂടെ അകത്തേക്ക് പോരെ ..''
''ഇവർ ?''
ഞാൻ പ്രിയക്ക് നേരെ വിരൽ ചൂണ്ടി ,
''ഷിജിലും പെണ്ണും അവിടെ നിന്ന് സൊള്ളുന്നുണ്ടാകും ,കുറച്ചു നേരം അവർക്കൊരു കമ്പനി കൊടുക്കട്ടെ ,എന്താ ?''
പ്രിയക്ക് ഡോക്ടർ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന് മുഖം കണ്ടാലറിയാം ,എങ്കിലും ഞാൻ കണ്ണ് കാണിച്ചപ്പോൾ അവൾ മനസ്സില്ലാമനസ്സോടെ തിരിഞ്ഞു നടന്നു ..
''അർജുൻ ,ശ്രദ്ധിക്കണം ..''
പോകും മുൻപേ അവർ അടുത്തേക്ക് വന്നു വളരെ വേണ്ടപ്പെട്ട ഒരാളുടെ എന്ന പോലെ എന്റെ ചെവിയിൽ മന്ത്രിച്ചു ,
ആ മുന്നറിയിപ്പ് കേട്ട് പിന്നിൽ ഒന്ന് കൂടി കൈവച്ചു നോക്കി പിസ്റ്റൾ പിറകിൽ തിരുകിയതു ഭദ്രമായുണ്ടെന്നു ഉറപ്പു വരുത്തി സരോജത്തിന്റെ പിന്നാലെ നടന്നു.. ഐ സി യു വിൽ കുറച്ചു രോഗികളുണ്ട് ,എല്ലാവരെയും മാറ്റിയിട്ടില്ല..കുറച്ചു കൂടി മുന്നോട്ടു നടന്നു ചെല്ലുമ്പോൾ വലിയൊരു ഭാഗം കർട്ടൻ വച്ചു മറച്ചിരിക്കുന്നു..ആ കർട്ടൻ മാറ്റി സരോജം
💬 Comments
View all comments