0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

അങ്ങോട്ട് ചെല്ലാൻ ആംഗ്യം കാണിച്ചു...

അവിടെ പച്ച നിറമുള്ള ആശുപത്രി വസ്ത്രമണിഞ്ഞു കട്ടിലിൽ ഇരിക്കുന്ന സ്ത്രീയെ കണ്ട് തിരിച്ചറിയാൻ കുറച്ചു ബുദ്ധിമുട്ടി , , ഞാൻ അന്ന് കണ്ട പ്രൗഢയായ ദേവമ്മയെ അല്ല , കുറച്ചു ദിവസം കൊണ്ട് ആകെ മാറിയിരിക്കുന്നു ,..നരച്ച മുടിയിഴകൾ മുഖത്തും തോളത്തുമെല്ലാം പാറി ആകെ കോലം കെട്ടു ,,പക്ഷെ ആ കണ്ണുകൾ അതിന്റെ ആജ്ഞാശക്തി ഇപ്പോഴുമത് പോലെ തന്നെയുണ്ട് ,,ഒരു പക്ഷെ എന്റെ മുന്നിലിരിക്കുന്നതു ദേവമ്മയാണെന്നു ഉറപ്പിക്കാനുള്ള ഏക അടയാളം ..

എന്നെ കണ്ടതും അവരുടെ മുഖം വിടർന്നു ...

''അർജുൻ...ന്‍റെ കുട്ടി........ ''

ബാക്കി പറയാനാകാതെ ദേവമ്മ വിതുമ്പി , കണ്ണൊക്കെ നിറഞ്ഞു കണ്ണുനീർ കവിളിലൂടെ ഒഴുകി പച്ച നിറമുള്ള ഹോസ്പിറ്റൽ ഡ്രെസ്സിനെ നനച്ചു ഇറ്റു വീണുകൊണ്ടിരുന്നു .. എന്തോ ആ കാഴ്ച കണ്ടപ്പോൾ ഉള്ളിലെന്തോ മൂർച്ചയുള്ള ആയുധം കുത്തിയിറങ്ങുന്ന പോലെ തോന്നി ,ഒരു രാത്രിയിലത്തെ ബന്ധമേയുള്ളു എങ്കിലും ഇപ്പോഴിവർ എനിക്കാരെക്കെയോ ആയി മാറിയിരിക്കുന്നു ...

''മാഡം...കണ്ട്രോൾ..''

സരോജ അടുത്തേക്ക് ചെന്ന് ദേവമ്മയെ പതിയെ ശാസിച്ചു..

''വാ..''

ദേവമ്മ കണ്ണ് തുടച്ചു എന്നെ അടുത്തേക്ക് വിളിച്ചു.. ആ കോലവും ,അവസ്ഥയും എന്നെയും വല്ലാണ്ടാക്കിയിരുന്നു ..

''ഒറ്റ രാത്രിയെ കൂടെയുണ്ടായിരുന്നുള്ളു,എങ്കിലും എനിക്കറിയാമായിരുന്നു നീയെന്നെ മറക്കില്ലെന്ന് .... സരോജ പ്ലീസ് .....ഒരു രണ്ടു മിനിറ്റ് എന്റെ ചെക്കനോട് ''

'' പെട്ടെന്ന് , സമയംഅധികമില്ല...''

ഒന്നുകൂടി ഓർമ്മിപ്പിച്ചു അവർ സമീറയെ കൂട്ടി പുറത്തേക്ക് പോയപ്പോൾ ദേവമ്മ രണ്ട് കൈകളും എനിക്ക് നേരെ നീട്ടി , എന്തോ അദൃശ്യ പ്രേണയാൽ എന്ന പോലെ ഞാൻ

💬 Comments

View all comments