0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 7176

കലിപ്പ് കയറി നടക്കുന്ന ജന്മങ്ങളാണ് എന്റെ കുട്ടികൾ ....അത് കൊണ്ട് അക്കാര്യം വിട്ടേക്ക് ,പറ്റുമെങ്കിൽ നീ വീട്ടിലേക്ക് വാ ,ശ്രീ നല്ല ബീഫ് വരട്ടി വച്ചിട്ടുണ്ട് ,കൂടെ കരിമീൻ പൊള്ളിച്ചതും ,അതിന്റെ കൂട്ടത്തിൽ രണ്ടു മൂന്നു പെഗും കൂടിയായാൽ നമുക്ക് പൊളിക്കാമെടാ .... ''

''താങ്ക്സ് മാഡം ,പക്ഷെ ഞാനിപ്പോൾ ദേവമ്മയെ കണ്ടു വരും വഴിയാ ,കുടുങ്ങാതിരിക്കാൻ അവിടെ നിന്നൊരാളെ പൊക്കേണ്ടി വന്നു , ''

'' ങേ ...എന്നിട്ടെന്താ എന്നോട് പറയാത്തത് ,നീ ഇപ്പോൾ നിൽക്കുന്ന ലൊക്കേഷൻ ഒന്ന് അയച്ചു തന്നേക്ക് ഞാനെത്തി ..''

ഞാൻ വേഗം ലൊക്കേഷൻ വാസുകിയ്ക്ക് അയച്ചു കൊടുത്തു ,സമയം അങ്ങനെ ഇഴഞ്ഞിഴഞ്ഞു നീങ്ങി കൊണ്ടിരിക്കുകയാണ് ,മനോജ് പറഞ്ഞ ഒരു മണിക്കൂർ ഏതാണ്ട് ആയിട്ടുണ്ട് .ഇങ്ങോട്ടു വിളിക്കും എന്നല്ലേ പറഞ്ഞത് വെയിറ്റ് ചെയ്യുക തന്നെ ..മനസ്സിൽ വിചാരിച്ചതേയുള്ളു മൊബൈൽ റിങ് ചെയ്തു ,മനോജാണ് ..

''നിങ്ങൾ ടൗണിൽ തന്നെയില്ലേ ?''

''നേരത്തെ നിന്നതിനു കുറച്ചു മാറി ഞങ്ങളുണ്ട് ..''

''അവിടെ നിന്ന് മാറി റെയിൽവേ സ്റ്റേഷന്റെ പാർക്കിങ്ങിൽ കാത്തു നിൽക്കുക ,അവിടെയാകുമ്പോൾ അധികമങ്ങനെയാരും ശ്രദ്ധിക്കില്ല , അര മണിക്കൂർ ,അതിനുള്ളിൽ ഞങ്ങളെത്തും ..''

''ഹലോ ..''

അപ്പോഴേക്കും ഫോൺ കട്ടായി ,തിരിച്ചു വിളിക്കാൻ നോക്കിയെങ്കിലും കിട്ടുന്നില്ല ,ഞങ്ങൾ അവിടെയെത്തും എന്നാണ് പറഞ്ഞത് ,അപ്പോൾ വരുന്നത് ഒറ്റയ്ക്കല്ല ..പറഞ്ഞത് പോലെ സീ ബേർഡ്സിലെ ഗുണ്ടകൾക്ക് ദീപയെ വിട്ടു കൊടുക്കാനാകുമോ ? അറിയില്ല ഏതായാലും വാസുകി ഈ സമയത്തു വിളിച്ചത് നന്നായി ,എന്തിനും അവർ കൂടിയുള്ളതു ഒരു ധൈര്യമാണ് ..

''അർജുൻ ,അയാളാണോ വിളിച്ചത് ,തീരുമാനം എന്തായി ..''

പ്രിയ ചായ ഗ്ലാസ്സുമായി അടുത്തേക്ക് വന്നു .

''ഒന്നുമറിയില്ല ,അര മണിക്കൂറിനുള്ളിൽ റയിൽവേയുടെ പാർക്കിങ്ങിൽ എത്താൻ പറഞ്ഞിട്ട് ഫോൺ വച്ചു ..''

''തിരിച്ചു വിളിച്ചു നോക്കാമായിരുന്നില്ലേ , ഇവിടെയിങ്ങനെ അധികനേരം അതും ആ പുലിയാടിച്ചിയെയും കൊണ്ട് നിൽക്കുന്നത് റിസ്‌ക്കാണ് ,''

''വിളിച്ചു നോക്കി ,ലൈൻ പോകുന്നില്ല ..''

''അർജുൻ ,ശത്രുവാണെങ്കിലും മനുഷ്യ ജീവിയാണ് ,''

''ഉം ,...പക്ഷെ ഇവളെ ഇനി വിട്ടാൽ നമ്മുടെ കാര്യം ..''

💬 Comments

View all comments