0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

കണ്ടു പിടിക്കാനുള്ള ഓട്ടത്തിലാണ് , അതിനിടയിൽ ഞാനിവിടെ നിന്ന് പുറത്തു പോയെന്നു കൂടി അറിഞ്ഞാൽ നടന്നതെല്ലാം നിമിഷനേരം കൊണ്ടവൻ വായിച്ചെടുക്കും ..ശത്രുക്കളെ ഇല്ലാതാക്കാൻ പ്രത്യേക വിരുതുണ്ടവന് ..''

''പിന്നെ എന്ത് ചെയ്യും , ''

''തല്ക്കാലം കുറച്ചു ദിവസം കൂടി ഞാനീ ആശുപത്രി കിടക്കയിൽ കഴിച്ചു കൂട്ടിക്കൊള്ളാം , വൈത്തിയെ കാണാതായതോടെ എന്നോട് കൂറുള്ളവർ ഓരോരുത്തരായി മുന്നോട്ടു വരാൻ തുടങ്ങിയിട്ടുണ്ട് ,ഭയം കൊണ്ട് അവനോടു വിധേയത്വം കാണിക്കുമ്പോഴും അവരുടെയൊക്കെ ഉള്ളു എന്നോടൊപ്പമായിരുന്നു ,ഭാഗ്യവും ,ഇല്ലെങ്കിൽ റാണി വർഗീസ് ഇന്ന് രാവിലെ ചെന്നെയിലേക്ക് പോകാനും സരോജത്തിന് തന്നെ എന്നെ നോക്കാനുള്ള ചുമതല കിട്ടാനും അവസരമുണ്ടാകുമായിരുന്നില്ല ,,''

''അതൊക്കെ ശരി തന്നെ പക്ഷെ നിങ്ങൾ ഇവിടെ കിടക്കുമ്പോൾ അവനെയെങ്ങനെ ?''

''അർജുൻ ,വൈത്തി ,എന്തും ചെയ്യാൻ മടിക്കാത്ത അസുരനാണവൻ. .. ഭയമാണവനെ എല്ലാവർക്കും...മനുഷ്യ ബന്ധങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാത്ത ഒരു ചെകുത്താൻ കൂട്ടമുണ്ട് അവന്‍റെ കൂടെ...ഭയന്നാണ് എല്ലാവരും അവനെ അനുസരിച്ചാണ് ,ഇനി എന്താണ് പേടിക്കാനുള്ളത് ,ഈ ദേവമ്മക്കിപ്പോൾ ഒരു പാട് പേരില്ലേ , പിന്നെ നീയില്ലെ... ഇനി എന്ത് ചെയ്യണമെന്നു എനിക്കറിയാം.. അരുൺ തിരിച്ചു വരും വരെ സമയമുണ്ട് നമുക്ക് .. എന്‍റെ സമ്പാദ്യത്തിലെ അവസാന ചില്ലറയും സ്വന്തം പേരിലാക്കാതെ അവനെന്റെ ജീവനെടുക്കില്ല .. അത്രയ്ക്ക് ആർത്തിയാണവന് പണത്തോടു. അത് തന്നെയാണവന്റെ ദൗർബല്യവും..വാസുകി ,ബാലേട്ടൻ എല്ലാരോടും ഒരുങ്ങിയിരിക്കാൻ പറ , ദേവമ്മ ഒരിക്കൽ കൂടി തുടങ്ങുകയാണെന്ന് പറഞ്ഞേക്ക് ''

വാക്കുകളിലെ ദൃഢത കേട്ടാലറിയാം പഴയ ദേവമ്മ അവരിൽ തിരിച്ചു വന്നിരിക്കുന്നു..മുഖത്തുണ്ടായിരുന്നു അവശേഷിച്ച അവശതയും അപ്രത്യക്ഷമായിരിക്കുന്നു..

'മാഡം.......ഷൈനി സിസ്റ്റർ ഇപ്പോഴെത്തും ,ഇവരെ

💬 Comments

View all comments