0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11K

ഇവിടെ കണ്ടാൽ പ്രശ്നമാണ് ?''

അപ്പോഴേക്കും ഡോക്ടർ സരോജ തിടുക്കത്തിൽ അങ്ങോട്ട് കടന്നു വന്നു...

''അതിനവൾ ലേഡീസ് ഹോസ്റ്റലിലേക്ക് പോയതല്ലേ , ....''

''അതെ ,പക്ഷെ എന്തോ കുഴപ്പമുണ്ടായിട്ടുണ്ട് , ആള് അവിടുന്ന് തിരിച്ചു പോന്നിട്ടുണ്ട് ,കുട്ടികൾ വിളിച്ചിരുന്നു ..അർജുൻ ,വരുന്നത് റാണി ഡോക്ടറുടെ വലം കയ്യാണ് , നിങ്ങളെയിവിടെ കണ്ടാൽ പ്രശ്നമാകും ''

''ശരി ഡോക്ടർ ,ദേവമ്മ ഇത് വച്ചോളു..''

ഞാൻ പോക്കെറ്റിൽ നിന്നും ആകാശ് നേരത്തെ കൊണ്ട് തന്ന മൊബൈൽ എടുത്തവർക്ക് കൊടുത്തു ,

''ഒരു ബംഗാളി ഉപയോഗിച്ച് കൊണ്ടിരുന്നതാ ,പുതിയ സിം ഇട്ടിട്ടുണ്ട് ,ഞങ്ങളുടെ നമ്പറുകളും സേവ് ചെയ്തിട്ടുണ്ട്.. ഇത് കൂടി കയ്യില് വച്ചോളു .. ''

പുറകിൽ തിരുകിയിരുന്ന പിസ്റ്റൾ ഞാൻ പുറത്തെടുത്തു ,അങ്ങനെയൊന്നു എന്റെ കയ്യിൽ കണ്ടു സരോജ ഡോക്ടർ വാ പൊളിച്ചു നിന്ന് പോയി ..

''ഇതെവിടുന്നു കിട്ടി ,... ''

ദേവമ്മയും ആകെ അമ്പരന്നു പോയിരുന്നു ..

''വാസുകി തന്നതാണ് , ''

സരോജം അടുത്ത് നിൽക്കുന്നത് കൊണ്ടൊരു കള്ളം പറഞ്ഞു..

''വേണ്ടെടാ ,നിന്‍റെ കയ്യിൽ തന്നെ വച്ചോ .... എനിക്കിവിടെ ഇത് കയ്യിലുണ്ടായിട്ടും കാര്യവുമില്ല .. , ,പിന്നെ വേണ്ടതെല്ലാം ആ ബാഗിലുണ്ട് ,അല്ല ആ ബാഗെവിടെ ?''

''സമീറയുടെ കയ്യിലുണ്ട് .''

''അർജുൻ നീയാ ആ പെണ്ണിനെ ഇങ്ങോട്ടു വിളിച്ചേ.., എന്ത് കഷ്ട്ടാ അല്ലെ , , നിന്നെ കണ്ട സന്തോഷത്തിൽ ഞാനവളെ മറന്നു ..ഒന്നും ആഗ്രഹിക്കാത്ത സ്വഭാവമായതു കൊണ്ട് അവൾക്ക് പിന്നെ പിണക്കമൊന്നും കാണില്ല ,,''

''സമീറ ..''

''വാടി പെണ്ണെ .....''

💬 Comments

View all comments