0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 10.9K
വന്നിട്ട് കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്താൽ തീരുന്ന പിണക്കമേയുള്ളു .. ഫോണിലേക്ക് ബാലേട്ടനും, വാസുകിയും വിളിച്ചിട്ടുണ്ട്..കാറിലേക്ക് കയറും മുന്നേ രണ്ടാളെയും തിരിച്ചു വിളിച്ചു ,, വൈത്തിയെ അവിടെ നിന്നും മാറ്റാനുള്ള കാര്യങ്ങൾ പൂർത്തിയായിട്ടുണ്ട് , നേരിട്ട് സംസാരിക്കേണ്ട കാര്യങ്ങളുള്ളത് കൊണ്ട് അത്യാവശ്യമായി ഒന്നങ്ങോട്ടു ചെല്ലണമെന്ന് പറയാനായി വിളിച്ചതാണ് .. .. ഹോ മനസ്സിലെ ഭാരം പകുതി ഒഴിഞ്ഞു, വൈത്തിയെ തോട്ടത്തിൽ പൂട്ടിയിട്ടത് തൊട്ടു ഉള്ളിലൊരു തീയാണ്,അവന്റെ ആളുകളെ മാത്രമല്ല വീട്ടുകാർക്കും എന്തെങ്കിലും സംശയം തോന്നാൻ ഇടയായാൽ ഇത് വരെ കളിച്ച കളികളെല്ലാം പൊളിയും .. അവനെ വാസുകി കൊണ്ട് പോകുന്നതോടെ ഏതായാലും ആ തലവേദന ഇല്ലാതാകും ,,,
ആശ്വാസത്തോടെ വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങിയതും അമ്മയുടെ കാൾ, '' നീയെങ്ങോട്ടാ പോകുന്നത്, '' ഇതാരാണ് ഇത്ര പെട്ടെന്ന് അമ്മയുടെ അടുത്ത് എത്തിച്ചത് ? ''ഒന്ന് ടൌൺ വരെ,എന്തെങ്കിലും വാങ്ങാനുണ്ടോ '' ''ഈ സമയത്തോ? .'' ''ചെറിയൊരാവശ്യം ,പെട്ടെന്ന് പോയിട്ട് വരാമ്മേ, '' ''എന്നാൽ അനിതയെ കൂടി കൊണ്ട് പോ, നീ കൂടെ കൂട്ടുന്നില്ലെന്നു പറഞ്ഞു അവളിവിടെ മുഖം വീർപ്പിച്ചു നിൽക്കുന്നുണ്ട്,, '' ''അമ്മേ അത്? ഈ സമയത്തു അവളെയും കൂട്ടി ..?'' ''അതിനെന്താ നീ കൂടെയില്ലേ ,..?''ദേ അവളുടെ സ്വഭാവം നിനക്കറിയാമല്ലോ, രാവിലെ മുതൽ മുഖം വീർപ്പിച്ചു നടന്നിട്ടിപ്പോ ഒന്ന് തെളിഞ്ഞതേയുള്ളു , നീയെന്തെങ്കിലും കാണിക്കുന്നതിന് അവള് എന്റെയടുത്താ......., കാര്യം പറയാലോ എനിക്ക് കഴിയില്ല രണ്ടിന്റെയും ഇടയ്ക്ക് കിടന്നു മധ്യസ്ഥം പിടിക്കാൻ ..ഒന്നുകിൽ അവളെയും കൂട്ടി പോയിട്ട് വാ, അല്ലെങ്കിൽ കാറിന്റെ താക്കോൽ ഇങ്ങു തന്നേ ,നീയും പോകേണ്ട.. ''

💬 Comments

View all comments