0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 10.9K
,പ്രിയ -ഗായത്രിയുടെ സഹായി ,വനിതാ പോലീസ് , സമീറ -ക്ലാസ്സ് മേറ്റ് ,ദേവമ്മ സ്പോൺസർ ചെയ്തു പഠിപ്പിക്കുന്നു ,ഇപ്പോൾ അർജുന്റെ ചെറിയമ്മായിയുടെ വീട്ടിൽ താമസിക്കുന്നു , ആകാശ് - [അർജുന്റെ സുഹൃത്ത് ,സൂസൻ ആന്റിയുടെ മകൻ ], കത്രീന - ലൈംഗിക തൊഴിലാളി , അരുണിനോട് പ്രതികാരം ചെയ്യാനായി അർജുനൊപ്പം നിൽക്കുന്നു ,വാസുകി - ദേവമ്മയുടെ സുഹൃത്ത് , ട്രാൻസ് വുമൺ ,ബാലേട്ടൻ -ദേവമ്മയുടെ സഹായി ...ശോഭ - അർജുന്റെ 'അമ്മ രേവതിയുടെ ക്ലോസ് ഫ്രണ്ട് ,കല്യാണം കഴിക്കാൻ ആലോചിച്ച പെൺകുട്ടി ലീനയുടെ 'അമ്മ .'

ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13

Eden Thottathinte Kavalkkaran Part 13 bY സഞ്ജു സേന

Click here to read Previous parts of this story

ഡാ അർജുൻ.. നീയെങ്ങോട്ടാ.. '' ഞാൻ സ്റ്റെപ്പിറങ്ങി കാറിനടുത്തേക്ക് നടക്കാൻ തുടങ്ങിയതേയുള്ളു ചേച്ചി ഓടി ഒപ്പമെത്തി, ''ഒന്ന് ടൌൺ വരെ, ഇപ്പൊ വരാം .'' ''ഞാനും വരുന്നു , '' ''ചേച്ചി വരേണ്ട, എനിക്ക് ഒന്ന് രണ്ടു സ്ഥലത്തു പോകാനുണ്ട്,, '' ''അത് സാരമില്ല ഞാൻ വണ്ടിയിൽ ഇരുന്നോളാം ,, '' ''വേണ്ടാന്നു പറഞ്ഞില്ലേ, വെറുതെ ദേഷ്യം പിടിപ്പിക്കാനായിട്ടു വന്നോളും ..'' എന്റെ സ്വരം കടുത്തതോടെ ദേഷ്യം പിടിച്ചെന്ന മട്ടിൽ അവളെന്നെ ഒന്ന് തറപ്പിച്ചു നോക്കി ,എന്നിട്ട് മുഖം വീർപ്പിച്ചു തിരികെ കാവിലേക്ക് നടന്നു.. ആ പോക്ക് കണ്ടപ്പോൾ ചെറിയ വിഷമം തോന്നാതിരുന്നില്ല എങ്കിലും ഈ സമയത്തു അവളെ കൂടി കൊണ്ട് പോകുന്നതിന്റെ റിസ്ക്ക് ഓർത്തപ്പോൾ അതങ്ങു മാറി ,പോയി

💬 Comments

View all comments