0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11.1K
നിൽക്കുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം കിട്ടിയ പോലെ..ഒരു കാര്യം ഞാൻ ഉറപ്പു തരാം എന്തിനായാലും നിന്റെ കൂടെ ഞാനുണ്ട്,, '' ''താങ്ക്സ്..എന്റെ മാത്രം മികവല്ലല്ലോ ,നിങ്ങളൊക്കെ കൂടെയുള്ളത് കൊണ്ടല്ലേ ഇത് വരെ കാര്യങ്ങൾ നടന്നത് ..'' ''എങ്കിലും നിന്നിലെന്തോ സ്പെഷ്യൽ ഉണ്ട് ,, ..'' അവരുടെ നാക്ക് കുഴഞ്ഞു തുടങ്ങിയിരുന്നു ,പതുക്കെ അവരുടെ കൈകളെ മാറ്റി പുറത്തേക്കിറങ്ങാൻ തുനിയുമ്പോൾ ഒന്ന് കൂടി കഴുത്തിൽ കൈചുറ്റി മുഖം വലിച്ചടുപ്പിച്ചു എന്റെ ചുണ്ടിൽ അമർത്തിയൊരു ചുംബിച്ചു ,പ്രതീക്ഷിക്കാത്തതായതു തരിച്ചു നിൽക്കെ അവർ കഴുത്തിലെ പിടി വിട്ടു ചിരിച്ചു കൊണ്ട് അകത്തേക്കോടി ...ഉള്ളിലെ വിസ്കി നൽകിയ ലഹരിയിൽ അവരുടെ പിന്നാലെ ചെന്നതാണ് പക്ഷെ കല്യാണിയമ്മ ജെഗ്ഗിൽ കുടിക്കാനുള്ള വെള്ളവുമായി വരുന്നത് കണ്ടപ്പോൾ പെട്ടെന്ന് നിന്നു ''മോൻ ഇന്നിവിടെയാണോ കിടക്കുന്നതു ?''
''അല്ല ....വീട്ടിലേക്ക് പോകണം ,.അതിനു മുന്നേ ലേശം വെള്ളം കുടിക്കാമെന്നു കരുതി ..'' അവരുടെ കയ്യിലെ ജഗ്ഗ് വാങ്ങി ഒരു കവിൾ കുടിച്ചു മടക്കി കൊടുത്തു .. ''മോനെ .....ഇതൊക്കെ എന്താ ചെയ്യുക,മോന്റെ ചെറിയമ്മായി വന്നു കണ്ടാൽ ...വിശ്വസിച്ചു വീടേൽപ്പിച്ചു പോയതല്ലേ ..'' അന്നേരമാണ് മേശപ്പുറത്തെ കുപ്പികൾ ശ്രദ്ധിച്ചത് ,വിസ്കി കുപ്പി കാലിയായിട്ടുണ്ട് ,ഒരു ബിയർ പൊട്ടിക്കാതെയുണ്ട് ..വേഗം ഒരു പാക്കെറ്റെടുത്തു എല്ലാം അതിലേക്കിട്ടു തൂക്കി കല്യാണിയമ്മയോടു യാത്ര പറഞ്ഞു പുറത്തേക്കിറങ്ങി .. വല്യമ്മയുടെ വീടിന്റെ ഗേറ്റ് പൂട്ടിയിട്ടില്ല ,റോഡിൽ നിന്നെ ഹെഡ് ലൈറ്റ് ഓഫ് ചെയ്തു പതിയെ മുറ്റത്തേക്ക് കയറ്റി പാർക്ക് ചെയ്തു .. അഞ്ജുച്ചേച്ചി അങ്ങാണുള്ളത് ,ഇവിടെയിപ്പോ ആരെക്കെയാകും കിടക്കുന്നതെന്നറിയില്ല .ഈ സമയത്തു വിളിച്ചാൽ പണിയാകും

💬 Comments

View all comments