Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
..പ്രിയയുടെ അടി കണ്ടാണ് അത്ഭുതപ്പെട്ടു പോയത് നല്ല കട്ടിക്ക് നാലെണ്ണം അടിച്ചിട്ടും കൂളായി നിൽക്കുന്നുണ്ട്,''അർജുൻ ആ പെണ്ണിനെ പൊക്കിയെടുത്തു എവിടെയെങ്കിലും കിടത്തു ,ദേ ഇപ്പൊ വീഴും ..''
പ്രിയ പറഞ്ഞത് കേട്ട് നോക്കുമ്പോൾ ബിയർ തലയ്ക്കു പിടിച്ചു സമീറ ഇരിക്കുന്ന കസേരയിൽ നിന്ന് ഇപ്പൊ വീഴും എന്ന നിലയിലാണ് ..
''ഇടയ്ക്കൊരു പെഗ് ഞാൻ കൊടുത്തിരുന്നു അതാ ...''
സമീറയെ പൊക്കിയെടുത്തപ്പോൾ ഞാനും കൂടി വീണു പോകുമോ എന്ന് തോന്നി ,നല്ല ഭാരമുണ്ട് ,താങ്ങി അവളുടെ മുറിയിൽ കൊണ്ട് പോയി കിടത്തി ...ചുരിദാറിന്റെ ടോപ്പ് മേലേക്ക് കയറികിടന്നതു ശരിയാക്കി പുറത്തേക്കിറങ്ങുമ്പോൾ സ്വയം നിയന്ത്രിക്കാൻ പാട് പെടുകയായിരുന്നു ,,ആ കിടപ്പും വിടർന്ന ചുണ്ടുകളും കണ്ടു ഒന്നുമ്മ വയ്ക്കാൻ കൊതിച്ചതാണ് ,പക്ഷെ അതൊരു ഉമ്മ വയ്ക്കലിൽ തീരില്ല എന്നുറപ്പുള്ളതു കൊണ്ട് പിൻവലിക്കുകയായിരുന്നു .അപ്പുറത്തു അഞ്ജുച്ചേച്ചിയും പ്രിയയുമുണ്ട് ..
തിരിച്ചു ചെല്ലുമ്പോൾ അഞ്ചു ചേച്ചിക്കും നാവു കുഴഞ്ഞു തുടങ്ങിയിരിക്കുന്നു.. ഞാനും പ്രിയയും കൂടി ചേച്ചിയെ താങ്ങി ചെറിയമ്മായിയുടെ റൂമിൽ കിടത്തി,
''വിസ്കിയാണ് ,വാള് വയ്ക്കുമോ ?''
''എയ് ഇല്ല, ഇനി വച്ചാലും പ്രശ്നമില്ല ,ഞാൻ നോക്കിക്കൊള്ളാം , അർജുൻ വീട്ടിലേക്ക് പോകുന്നുണ്ടോ,, ''
''പോകണം, രാവിലെ കണ്ടില്ലെങ്കിൽ ചോദ്യങ്ങൾ ഒരു പാടുണ്ടാകും..''
'' അർജുൻ...''
പ്രിയയുടെ വിളി കേട്ടു തിരിഞ്ഞു നിന്നപ്പോൾ അവർ അടുത്തേക്ക് വന്നെന്റെ കഴുത്തിൽ കൈ ചുറ്റി..
'' ഗായത്രി മാഡം നിന്നെ സഹായിക്കാൻ പറഞ്ഞപ്പോൾ ഈ കിളുന്തു ചെക്കനെ വച്ചു ഇവർ അരുണിന് എതിരെ എന്ത് കാണിക്കാനാ എന്ന് സംശയം തോന്നിയിരുന്നു, പക്ഷെ ഇപ്പോൾ നിന്റെ കൂടെ
💬 Comments
View all comments