Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
ചെന്നിരുന്നു കാര്യങ്ങൾ പറയാൻ തുടങ്ങിയതോടെ ഞാൻ മെല്ലെ അകത്തേക്ക് പോയി ഒരു ഗ്ലാസും ഫ്രിഡ്ജിൽ നിന്ന് ഒരു കുപ്പി തണുത്ത വെള്ളവും എടുത്തു ചേച്ചി കാണാതെ മുങ്ങാൻ നോക്കിയതാണ് ...
''എന്താടാ ഒരു കള്ളലക്ഷണം , അതെന്താ നിന്റെ കയ്യിൽ ..''
'' അഞ്ചു അത് വേറൊന്നുമല്ല ,ടെൻഷൻ മാറ്റാൻ ഞങ്ങൾ ഒരു സാധനം വാങ്ങിച്ചു,, അതിനുള്ള വെള്ളവും ഗ്ലാസ്സുമാ ''
മറുപടി പറഞ്ഞത് പ്രിയയാണ് ,,
''ഡാ ....''
''ഇതൊക്കെ വല്യ കാര്യമാണോ അഞ്ജു ,നീയും വാ വെറുതെ ടേസ്റ്റ് നോക്കാം ..''
''ഉം ,കളി കുറച്ചു കൂടുന്നുണ്ട് ,അവസാനം എങ്ങനെയാകും എല്ലാവരും പ്രതിയാക്കുക ..''
''അങ്ങനെയൊന്നുമില്ല ചേച്ചി ,,ഒന്ന് മൂഡ് മാറ്റാൻ ,പ്ലീസ് ..''
ചേച്ചി അർദ്ധമനസ്സോടെ തലയാട്ടി ,അതോടെ ഞാൻ പോയി കാറിൽ നിന്നും ബിയറും ,വിസ്കിയും എടുത്തു കൊണ്ട് വന്നു അകത്തെ ഡൈനിങ്ങ് ടേബിളിനു മേലേക്ക് വച്ചു ..
''കല്യാണിയമ്മേ ,ഫ്രിഡ്ജിൽ എന്തെങ്കിലും ബാക്കിയുണ്ടോ ?''
,''ഞാൻ മുട്ട പൊരിച്ചു തരാം ..''
കല്യാണിയമ്മ അടുക്കളയിലേക്ക് നടന്നപ്പോൾ ഞാൻ ബിയർ പൊട്ടിച്ചു സമീറയ്ക്ക് നീട്ടി , ആദ്യം അത് വേണ്ടെന്നു പറഞ്ഞെങ്കിലും പ്രിയ കുപ്പി വാങ്ങി ബലമായി അവളെ പിടിപ്പിച്ചു ..
''അഞ്ചു ചേച്ചിക്ക് വേണ്ടേ.. ?''
''എനിക്ക് വേണ്ടെടാ ,..''
''ടേസ്റ്റ് നോക്ക് അഞ്ചു, ''
പ്രിയ അവളുടെ ഗ്ലാസ് എടുത്തു അഞ്ചു ചേച്ചിയുടെ ചുണ്ടിൽ മുട്ടിച്ചു കൊടുത്തു ,ആദ്യത്തെ പെഗ് ഇറക്കാൻ കുറച്ചു വിഷമിച്ചെങ്കിലും മുട്ട പൊരിച്ചതും ,മിക്സ്ചറുമൊക്കെ വായിലിട്ടു ചൊവ മാറിയതോടെ
രണ്ടാമത്തേത് കൂളായി തന്നെ വലിച്ചു
💬 Comments
View all comments