0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11.1K
കയ്യിൽ നിന്ന്, ശരിയാകില്ല , നീ ഇത് പിടി, '' ഞാൻ പേഴ്സിൽ നിന്ന് രണ്ടായിരത്തിന്റെ നോട്ടെടുത്തു അവനു നീട്ടി.. ''അർജുൻ, ഇക്കാര്യത്തിൽ നമ്മൾ തമ്മിൽ തെറ്റുമെ, ,പിന്നെ നമ്മളിപ്പോൾ ഒരു കുടുംബമല്ലേടാ ,ആവശ്യമുള്ളപ്പോൾ ഞാൻ ചോദിച്ചു വാങ്ങിക്കൊള്ളാം ..'' അവനതു തിരിച്ചു എന്റെ പോക്കെറ്റിലേക്കു തന്നെ ഇട്ടു...പിന്നെ ഞാൻ നിർബന്ധിക്കാൻ നിന്നില്ല , അവന്റെ സ്വഭാവം പണ്ട് മുതലേ അങ്ങനെ തന്നെയാണ്, ഇപ്പോൾ പിന്നെ ആ ബന്ധം കുറച്ചു കൂടി ദൃഢമായിരിക്കുന്നു .. തിരിച്ചു എന്നെ കാറിനടുത്തു ഇറക്കി യാത്ര പറഞ്ഞു അവൻ
പോയി..ഉറക്കക്ഷീണവും ഓട്ടപ്പാച്ചിലും ഒക്കെ കൂടി ഇപ്പോൾ വീണു പോകുമെന്ന അവസ്ഥയാണ് .അത് കൊണ്ടാണ് ബ്ലാക്കിലാണെങ്കിലും രണ്ടു പെഗ് അടിക്കാമെന്നു തീരുമാനിച്ചത് .. ചെറിയമ്മയുടെ വീടിനു മുന്നിൽ വെളിച്ചം കണ്ടപ്പോൾ ആദ്യമൊന്നു പരുങ്ങി,, ഇറയത്തു രണ്ടു പേരുണ്ട്, ഒന്ന് കല്യാണിയമ്മയാണ് ദൂരെ നിന്നെ മനസ്സിലായി , മറ്റേതു, ചെറിയമ്മായി തറവാട്ടിൽ അമ്മൂമ്മയുടെ കൂടെ വർത്തമാനം പറഞ്ഞിരിക്കുന്നത് കണ്ടു കൊണ്ടാണ് ഞാൻ ഇറങ്ങിയത്..പിന്നെ.. ഇനി വല്യമ്മയുമായി തെറ്റി ഇങ്ങോട്ട് പോന്നതാണോ, അങ്ങനെയെങ്കിൽ പെട്ടു.. എയ് അല്ല അഞ്ജുചേച്ചിയാണ് , അതോടെ ഉള്ളിലെ പേടി മാറി,, . '' ചേച്ചി ഇവിടെ, ? നിന്റെ ഉമ്മച്ചിക്കുട്ടിക്ക് കൂട്ട് കിടക്കാൻ വേണ്ടി എന്നെ അവിടുന്ന് ഉന്തിത്തള്ളി വിട്ടതാ, ഇവിടെ വരുമ്പോ അല്ലെ അറിഞ്ഞത് രണ്ടും കൂടെ.. '' ''ചേച്ചി അത്....., വിചാരിക്കും പോലെയല്ല ..'' ''നീ പേടിക്കണ്ട ,കാര്യങ്ങൾ കല്യാണിയമ്മ പറഞ്ഞു.. ആ.... പ്രിയയും ഉണ്ടോ ഇവരുടെ കൂടെ.... വാ ..'' സമീറയും പ്രിയയും അഞ്ജുചേച്ചിയുടെ അടുത്തേക്ക്

💬 Comments

View all comments