Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
''പിന്നെ ഞാൻ ഒറ്റയ്ക്കോ, ?''
''അർജുൻ, ജീന ഉറങ്ങിയിട്ടുണ്ടാകില്ല, നിന്‍റെ കൂടെ ആയതു കൊണ്ട് മാത്രമാ അവൾ ഏതു സമയത്തും പുറത്തു പോകാൻ സമ്മതം തരുന്നത് അറിയാലോ?''
'' അതിനു..?''
''അവളെ പിണക്കാൻ വയ്യെടാ, ഇപ്പൊ എനിക്കേറ്റവും വലിയ ലഹരി അവളാ..സാധനം ഞാൻ വാങ്ങി തരാം,, ''
''നീയില്ലാതെ ഒറ്റയ്ക്ക്, വേണ്ട ഒഴിവാക്കാം , ''
''എന്തിനാ ഒഴിവാക്കുന്നെ കമ്പനി ഞങ്ങള് തരാം,, ''
തിരിഞ്ഞു നോക്കുമ്പോൾ പ്രിയ എല്ലാം കേട്ടു പുറകിൽ തന്നെ നിൽക്കുന്നു ..
''അയ്യേ , ഞാനില്ല ,, ''
സമീറ പെട്ടെന്ന് ഇടയ്ക്ക് കയറി..
''പെണ്ണെ കളിക്കല്ലേ, ഒരു ബിയർ അടിച്ചൂന്ന് വച്ചു ലോകമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല.. ''
''അർജുൻ എനിക്ക് വേണ്ടാട്ടോ? ''
ആകാശിന്റെ ബൈക്കിനു പിന്നിൽ കയറുമ്പോൾ സമീറ അടുത്തേക്ക് വന്നു ചെവിയിൽ പറഞ്ഞു..
''നീയിങ്ങോട്ടു വന്നേ പെണ്ണെ, അവർ വേഗം പോയിട്ട് വരട്ടെ.. ''
പ്രിയ അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് പോയി കാറിന്റെ ബാക്ക് സീറ്റ് തുറന്നു അതിനകത്തേക്ക് തള്ളി, എന്നിട്ട് എന്നെ നോക്കി സമീറയ്ക്ക് കൂടി വാങ്ങിക്കൊള്ളാൻ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.. ഞങ്ങൾ വണ്ടി പാർക്ക് ചെയ്തിരിക്കുന്നതിനു അരകിലോമീറ്ററ് മാറിയാണ് ആതിര ബാർ, ബൈക്ക് കുറച്ചു മാറ്റി നിർത്തി ആകാശ അവിടുത്തെ സെക്യൂരിറ്റിക്കാരന് അരികിലേക്ക് നടന്നു..
''ഡാ, വിസ്കി ലിറ്റെറേ ഉള്ളു, പിന്നെ രണ്ടു ബിയറും വാങ്ങി.. ''
''എത്രയായി,?''
'' അത് നോക്കേണ്ട ഞാൻ കൊടുത്തു,, ''
''അത് ശരിയാകില്ല , ആന്റി ആകെ ടൈറ്റിൽ നിൽക്കുമ്പോൾ നിന്റെ
💬 Comments
View all comments