0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11.1K
നോക്കി യാചിക്കും പോലെ കൈകൂപ്പി ..... ''ശരി ,ഒന്നിനും നിൽക്കാതിരുന്നാൽ നിനക്കും നിന്റെ കുടുംബത്തിനും നല്ലതു ....അർജുൻ പെൺകുട്ടികളെയും കൊണ്ട് രാത്രിയധികം കറങ്ങാൻ നിൽക്കേണ്ട ,പ്രത്യേകിച്ച് അവന്റെ ആളുകൾ നാട് മൊത്തം പരതിനടക്കുമ്പോൾ ,പൊയ്ക്കൊള്ളൂ ...ഇവളെ ഞാൻ കൊണ്ട് ചെന്നാക്കിക്കൊള്ളാം ,പറ്റിയാൽ ദേവമ്മയെ ഒന്ന് കാണുകയും ചെയ്യാമല്ലോ ..'' ''മാഡം ..ഒറ്റയ്ക്ക് .....'' ''മുന്നിലൊരു ഒരു ഇന്നോവ കാണുന്നില്ലേ .?.മൈസൂരിൽ നിന്ന് വന്നവരിൽ നാലു പേർ തിരിച്ചു പോയിട്ടില്ല.....അപ്പോൾ ഗുഡ് നൈറ്റ് അർജുൻ ,പോയി സുഖമായി ഉറങ്ങുക ..'' ''ഗുഡ് നൈറ്റ് മാഡം , സിസ്റ്ററെ ഇവർ നിങ്ങളെ ഹോസ്പിറ്റലിൽ എത്തിക്കും ...ബാക്കിയെല്ലാം പറഞ്ഞത് പോലെ ..'' ''പ്ലീസ് നിങ്ങൾ പോകരുത് ...'' പേടിക്കേണ്ട ,...ഞങ്ങളാരും നിന്റെ അരുൺസാറിനെ പോലെ ശവം തീനികളല്ല ..'' ഡോർ വലിച്ചടയ്ക്കുമ്പോൾ ഞാൻ ഷൈനിയെ നോക്കി പറയുന്നത് കേട്ടു വാസുകിമാഡം ചിരിച്ചു കൊണ്ട് സ്‌കോർപ്പിയോ സ്റ്റാർട്ട് ചെയ്തു ... ഷൈനിയെയും കൊണ്ട് വാസുകിയുടെ സ്‌കോർപ്പിയോ അകന്നു പോയപ്പോൾ ഒരു വലിയ തലവേദന ഒഴിഞ്ഞ സന്തോഷത്തോടെ ഒന്ന് ദീർഘ നിശ്വാസമെടുത്തു.. '' അർജുൻ , ഇനി ഞാൻ നിൽക്കണോ, '' ആകാശ് അടുത്തേക്ക് വന്നു .. ''നീ പോവുകയാണോ, അതിനു മുന്നേ ഇവരെയിവിടെ നിർത്തി ഏതെങ്കിലും ബാറിൽ നിന്നു സാധനം കിട്ടുമോന്നു നോക്കിയാലോ, '' ''ഈ സമയത്തോ, ?'' ''രണ്ട് പെഗ് അടിക്കാൻ സമയം നോക്കണോ, ?''
അവൻ എന്തോ ആലോചിച്ചു കൊണ്ട് എന്‍റെ മുഖത്തേക്ക് കുറച്ചു നേരം നോക്കി നിന്നു.. ''ആതിര ബാറിൽ സാധനം കിട്ടും, പക്ഷെ എനിക്ക് വേണ്ട, ''

💬 Comments

View all comments