0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]

Author : sanju Read All Parts 11.1K
വന്നു പെടാൻ എന്ത് പാപമാണോ അത് മുജ്ജന്മങ്ങളിൽ ചെയ്തു കാണുക? ..ആ വേറെ വഴിയില്ല .. ഒരിക്കൽ കൂടി ഷൈനിയെയും കൊണ്ട് പാളം മുറിച്ചു കടന്നു പോകുന്നത്റിസ്‌ക്കാണെന്ന് ആകാശ് സൂചിപ്പിച്ചപ്പോൾ വാസുകിയോടു കാറുമായി വരാൻ പറഞ്ഞു ലൊക്കേഷൻ പറഞ്ഞു കൊടുത്തു .. ''ആകാശ് നീ പോയി പ്രിയയെയും സമീറയെയും കൂട്ടി നേരത്തെ നിന്ന ടീ സ്റ്റാളിനു അടുത്തേക്ക് പൊയ്ക്കൊള്ളൂ ,ഇപ്പോൾ നമ്മൾ രണ്ടു മൂന്നു തവണയായില്ലേ അവിടെ പോകുന്നു ,അത് കൊണ്ട് കാറ് അകത്തേക്ക് കൊണ്ട് പോകാതെ മരങ്ങൾക്കിടയിൽ പാർക്ക് ചെയ്‌താൽ മതി ,ഞാൻ ഇവരെയും കൊണ്ട് അങ്ങെത്തിക്കൊള്ളാം ...'' ''ആ ലേഡി വരുന്നത് വരെ ഞാൻ വെയിറ്റ് ചെയ്യാം ..'' ''വേണ്ടെടാ ,സമയം ഇപ്പോൾ തന്നെ വൈകി ,നീ വിട്ടോ '' ആകാശിനെ പറഞ്ഞു വിട്ടു ,ഷൈനിയുടെ അടുത്തേക്ക് ചെന്നു , തലയ്ക്ക് കൈകൊടുത്തു തറയിൽ കുത്തിയിരുന്ന അവർ എന്റെ ഷൂവിന്റെ ശബ്ദം കേട്ട് പ്രതീക്ഷയോടെ തലയുയർത്തി നോക്കി ..അവിടെ തന്നെയിരിക്കാൻ ആംഗ്യം കാണിച്ചു ഞാൻ റോഡിനടുത്തേക്ക് ചെന്ന് വാസുകി വരുന്നതും നോക്കി അക്ഷമനായി നിന്നു ..
............................................................................................................................................................. ''അർജുൻ ഇവരെ ...?'' സ്‌കോർപ്പിയോ മരങ്ങൾക്കിടയിലേക്ക് ഒതുക്കി വാസുകിയെന്നെ നോക്കി ... ''അതാണ് ഞാനും ആലോചിക്കുന്നത് , .....ഏതായാലും ഹോസ്പിറ്റലിലേക്ക് തന്നെ തിരിച്ചു കൊണ്ടാക്കാമെന്നു തോന്നുന്നു ..എന്താ സിസ്റ്ററെ അവിടെയെത്തിയിട്ടു ഞങ്ങൾക്കിട്ടു പണി തരുമോ ?'' ''അത്ര മണ്ടിയാണോ ഇവർ ...,ആണോ സിസ്റ്ററെ ? വാസുകി ഷൈനിയുടെ കണ്ണുകളിലേക്ക് തറപ്പിച്ചൊന്നു നോക്കി ,, ''പ്ലീസ് ,ഞാൻ പറഞ്ഞല്ലോ .......ഞാനൊന്നിനും നിൽക്കില്ല ..'' അവർ ഞങ്ങളെ രണ്ടാളെയും

💬 Comments

View all comments