Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
''ആ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവർ വിളിക്കും, ഫോൺ കയ്യിലില്ലേ, ''
''ഉം..''
ആന്റിയുടെതു കരിനാക്കാണെന്നു തോന്നുന്നു, പറഞ്ഞു തീരും മുന്നേ അച്ഛന്റെ കാൾ..
''ഉറങ്ങിയില്ലേ നീ,''
'' ഇല്ലച്ഛാ, ഇടിയും മഴയും വന്നപ്പോൾ ഉറക്കം ഞട്ടി,,''
'' പേടിയുണ്ടെങ്കിൽ അമ്മയുടെ അടുത്ത് പോയി കിടന്നോടാ, പിന്നെ വിളിച്ചത് മഴ പെയ്ത് ഇവിടെയാകെ വെള്ളം കെട്ടി നിൽക്കുവാ, ഞാനാ അറുമുഖത്തെ അങ്ങോട്ട് പറഞ്ഞു വിടാം, സ്റ്റോറിൽ നിന്നു തൂമ്പയും, കൈക്കോട്ടുമൊക്കെ അയാളുടെ കയ്യിൽ കൊടുത്തു വിടണം..''
''അച്ഛാ ഈ മഴയത്തു അയാളെയിങ്ങോട്ടു വിടണമെന്നില്ല, ഞാൻ കൊണ്ട് വരാം,''
'' വേണ്ടെടാ, നീയാ സ്റ്റോർ റൂമിന്റെ താക്കോൽ അയാൾക്ക് എടുത്തു കൊടുത്താൽ മതി, ഒറ്റയ്ക്ക് പുറത്തിറങ്ങാൻ പേടിയുണ്ടെങ്കിൽ അമ്മയെ കൂടെ വിളിച്ചോ ''
''അത് വേണ്ട ഞാൻ എടുത്തു കൊടുത്തോളാം ..''
'' അർജുൻ എങ്ങോട്ടാ,?''
'' അച്ഛനാ വിളിച്ചത്, അങ്ങോട്ടേക്ക് തൂമ്പയും മറ്റും എടുത്തു കൊടുത്തു വിടണമെന്ന്,''
'' ഞാനും വരാം, ''
''വേണ്ട ആന്റി കിടന്നോ, ആ തമിഴൻ വരുന്നുണ്ട്,.. ''
''ഒറ്റയ്ക്ക് പോകേണ്ടെടാ , ഞാനും വരാം,.. ''
അലമാരിയിൽ നിന്ന് അമ്മയുടെ കുടയും തപ്പി പിടിച്ചു പുറത്തേക്കിറങ്ങുമ്പോഴേക്കും അറുമുഖൻ ഗേറ്റിൽ എത്തിയിരുന്നു,, വരേണ്ടെന്ന് പറഞ്ഞെങ്കിലും ആന്റിയും ഒരു കുടയുമെടുത്തു പിറകെ തന്നെ വന്നു.. ഒരു കണക്കിൽ അവർ വന്നത് നന്നായെന്ന് പിന്നെ തോന്നി,, പ്രകൃതി അതിന്റെ രൗദ്ര ഭാവം മൊത്തം പുറത്തെടുത്തു കലി തുള്ളി നിൽക്കുകയാണ്, കനത്ത കാറ്റിൽ ഉലയുന്ന മരച്ചില്ലകൾ ഏതു നിമിഷവും തലയ്ക്ക് മുകളിലേക്ക് പൊട്ടിവീഴുമെന്നു തോന്നിച്ചു..സ്റ്റോർ റൂം തുറന്നു പണിയായുധങ്ങൾ
💬 Comments
View all comments