Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 13?[സഞ്ജു സേന]
ഇനി മോളെ കാണാൻ വന്നാൽ ഞാൻ അനുവദിക്കുകയുമില്ല..സത്യം പറഞ്ഞാൽ ലീനക്ക് അയാളുടെ നിറമാണ് കിട്ടിയിരിക്കുന്നത്.. പക്ഷെ അങ്ങേരത് അംഗീകരിക്കേണ്ടേ..ആ അതൊക്കെ മറന്നു കഴിഞ്ഞ കഥകളാണ്, ...''
അവരിൽ നിന്നൊരുദീർഘനിശ്വാസമുയർന്നു ...എന്തൊക്കെയോ ഓർമ്മകൾ അവരെ കുത്തി നോവിക്കും പോലെ ...
'' ലീന പക്ഷെ ഇതൊന്നും... ''
''എന്റെ മോള് പറയില്ല , അവളെല്ലാവരോടും അച്ഛൻ മരിച്ചെന്നാ പറയാറ്.. അതാകുമ്പോ പിന്നെ ചോദ്യങ്ങൾ വേറെ ഉണ്ടാകില്ലല്ലോ.. ആ അത് വിട്, വന്നു കിടക്കാൻ നോക്ക് നേരം വെളുക്കാറായി.. ''
ഞാൻ പോയി മുഖമൊക്കെ സോപ്പിട്ടു വരുമ്പോഴും ആന്റി എന്തോ ചിന്തിച്ചു അതെ കിടപ്പാണ്.. ചെറിയൊരു കുറ്റബോധം തോന്നാതിരുന്നില്ല , വെറുതെ അവരെ പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു..
''ആന്റി ഇപ്പോഴും അതാലോചിക്കുകയാണോ,, ''
''എയ് ചുമ്മാ.. ഓരോന്നാലോചിച്ചു കിടന്നതാ ,നിനക്ക് പുതപ്പു വേണോ നല്ല തണുപ്പുണ്ട്.. ''
''എയ് വേണ്ട...''
''എന്നാൽ ഒരു ഷർട്ടെങ്കിലും എടുത്തിട്,, തണുപ്പ് പിടിച്ചു വല്ല പനിയും പിടിക്കേണ്ട ,കാലം തെറ്റിയുള്ള മഴയല്ലേ.. ''
'' ഓ അത് സാരമില്ല, ആന്റി കിടന്നോളു,.. ''
പതുക്കെ കണ്ണടച്ചു,, ആന്റി പറഞ്ഞത് പോലെ ഓരോ നിമിഷം ചെല്ലും തോറും തണുപ്പ് കൂടി വരികയാണ്, പുറത്താണെങ്കിൽ ഇടിയും മഴയും പരസ്പരം മത്സരിക്കുകയാണെന്നു തോന്നി.. ഈശ്വര അച്ഛനൊക്കെ അമ്പലത്തിലാണല്ലോ , ഈ പെരുമഴയത്തു അവർ,,?
'' എന്താ അർജുൻ ഉറങ്ങിയില്ലേ? ''
''ഇല്ല,, ''
''എന്ത് പറ്റി ?''
'', അച്ഛനൊക്കെ അവിടെ? അത് സാരമില്ല,ഇപ്പോഴത്തെ പിള്ളേരെ പോലെയല്ലല്ലോ, അവരീ മഴയും വെയിലുമൊക്കെ കുറെ കൊണ്ടതല്ലേ ''
''എന്നാലും, ..?''
💬 Comments
View all comments