Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
ക്രൂരയല്ല ഞാൻ .''
''എയ് അങ്ങനെയൊന്നുമുള്ള പേടി എനിക്കില്ല ....''
''എന്നാൽ ഒരു ചായ കുടിച്ചിട്ട് പോകാം..''
''ഉം ..''
ഞാൻ സമ്മത ഭാവത്തിൽ തലയാട്ടി ...
'' ചായ....''
നേരത്തെ എഴുന്നേറ്റു പോയ പെൺകുട്ടി , നേരത്തെ എടുത്തു കൊണ്ട് പോയ നഴ്സിംഗ് കോളേജിലെ യൂണിഫോം ധരിച്ചിട്ടുണ്ട് ..ചായ ഗ്ലാസ് വാങ്ങുന്ന നേരം കണ്ണുകൾ ഇടഞ്ഞപ്പോൾ അവൾ ഭയപ്പാടോടെ തല താഴ്ത്തി..
''മധുരം മതിയോ അർജുൻ..''
ഞാൻ അവളെ നോക്കുന്നതു കണ്ടിട്ടാകണം ഗൂഢാർത്ഥത്തിൽ ഷൈനിയുടെ ചോദ്യം..ഞാൻ മറുപടി പറയാതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു ചൂട് ചായ മൊത്തികുടിച്ചു..
'' ചായ കൊള്ളാം ,....''
''എടീ നിന്നോടാ ...''
ഷൈനി ആ പെൺകുട്ടിയെ ഒന്ന് തോണ്ടി .
''താങ്ക്സ്....''
പതിഞ്ഞ സ്വരം ..
എന്നാൽ ശരി ഞാൻ ഇറങ്ങുകയാണ് ..''
'' അർജുൻ , മോളുടെ കാര്യം ..?''
'' നിങ്ങൾ ചതിക്കും വരെ അവർ സെഫാണ് ,, ആ പിന്നെ നിങ്ങൾക്കു നേതാജി നഗറിൽ ആരെയെങ്കിലും അറിയുമോ ,,?''
'' ആലീസ് മാഡത്തിന്റെ ഭർത്താവും കുട്ടികളും അവിടെയാണ് ,, ""
''അതെനിക്കറിയാം, അതല്ലാതെ വേറെ ആരെയെങ്കിലും ? ''
''ആവശ്യം പറഞ്ഞാൽ..?..''
''ഒന്ന് അതിനകത്തു കയറണം..''
''അത്...... കുഴപ്പമാകില്ലല്ലോ അല്ലെ ,, ?''
''അതൊന്നും പറയാൻ പറ്റില്ല..''
അവരെന്റെ മുഖത്തേക്ക് തന്നെ കുറച്ചു നേരം ഉറ്റു നോക്കി ,വേണോ വേണ്ടയോ ഭാവത്തിൽ ,പിന്നെ എന്തോ ഓർത്ത പോലെ മൊബൈലിലെ കാൾ ലിസ്റ്റ് നോക്കി ,,
''നേതാജി നഗറിലെ ദീപ മാഡം ആണ് നേരത്തെ വിളിച്ചു
💬 Comments
View all comments