Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
തരത്തിലുള്ള ബന്ധമാണ് ഉള്ളതെന്ന് ഞങ്ങൾക്കറിയാം, അപ്പോൾ പിന്നെ അറിയാതിരിക്കില്ല .....''
ഞാൻ പാതി നിർത്തി ഷൈനിയുടെ കണ്ണുകളിലേക്ക് തന്നെ തറപ്പിച്ചു നോക്കി , ഉള്ളിലെ ഭയം അവരുടെ കണ്ണുകളിൽ നിഴലിക്കുന്നുണ്ട്
''ആലീസും അവരുടെ ഭർത്താവും തമ്മിലെങ്ങനെ ? ''
''അത്... ?''
'' പറഞ്ഞോളൂ , വാസുകി മാഡം പുറത്തു വെയിറ്റ് ചെയ്യുന്നുണ്ട് ,നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞാൽ അവർ അകത്തേക്ക് കയറി വരുന്നത് ഒഴിവാക്കാം, ''
ഒന്ന് വിരട്ടിയതാണ് ,വാസുകി എന്ന പേര് കേട്ടതോടെ ഷൈനി കൂടുതൽ ഭയന്നു ..
''അർജുൻ, പ്ലീസ്,...ഞാൻ സത്യമാണ് പറയുന്നത് ,, കൂടുതലൊന്നും അറിയില്ല പക്ഷെ ഇടയ്ക്കിടെ മക്കളെ കാണാൻ അങ്ങോട്ട് പോകാറുണ്ട്,, അതെനിക്കറിയാം ..''
'' നിങ്ങളവരെ ഒന്ന് വിളിച്ചു നോക്കിക്കേ.. ''
ഷൈനി മുൻവശത്തേക്ക് പോയി മൊബൈൽ എടുത്തു കൊണ്ട് വന്നു ഞാൻ കാൺകെ ആലീസിനെ വിളിച്ചു ,,
''സ്വിച്ച് ഓഫ് ആണ്..''
''ഉം.. ''
ഞാൻ തലയാട്ടി ,മനഃപൂർവം എന്നെകാണിക്കാൻ വേണ്ടി മാറിടം തള്ളിച്ചുള്ള ഷൈനിയുടെ നിൽപ്പും മറ്റും ഉള്ളിൽ ചെറിയ ചലനമുണ്ടാക്കുന്നുണ്ട് ,അത് കൊണ്ട് പതുക്കെ പുറത്തേക്കിറങ്ങി ..
''ആ കുട്ടി ചായ എടുക്കുന്നുണ്ട് ,''
അവർ പിന്നിൽ നിന്ന് വിളിച്ചു .
'' വേണ്ട , ഞാൻ കുടിച്ചതാണ് ,, ''
''അർജുൻ ,എന്റെ കഷ്ടപ്പാട് മുതലെടുത്തു ഒരു പാട് ചൂഷണം ചെയ്തിട്ടുണ്ട് , അതിന്റെ ഒരു വാശിക്ക് എങ്ങനെയും കാശുണ്ടാക്കാൻ പലതും ചെയ്തിട്ടുണ്ട് , എന്ന് വച്ചു വീട്ടിൽ വന്നൊരാൾക്ക് ശത്രുവാണെങ്കിൽ പോലും ചായയിൽ വിഷം കലക്കി തരാൻ മാത്രം
💬 Comments
View all comments