Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
കണ്ടും ചെയ്തു കൊള്ളും ... . ''
''എന്നാൽ പിന്നെ നിങ്ങൾക്ക്.. ?''
''ഞാനോ ...അത്.. ''
ഷൈനിയുടെ മുഖം ചുളിഞ്ഞു ..
''ഞാൻ മതിയോടി? ''
ചോദ്യം കത്രീനയിൽ നിന്നായിരുന്നു.. ഷൈനി അവരെയൊന്നും അടിമുടി നോക്കി...
''അത്.. ?''
അവളെന്തോ ആലോചിക്കും പോലെ നിന്നു ..
''നീ ആരെയാണെന്നു വച്ചാൽ വിളിച്ചു കാര്യം പറ, ഞാൻ പോയിക്കൊള്ളാം.ആണായാലും പെണ്ണായാലും കത്രീന ഇന്ന് വരെ കസ്റ്റമറെ കൊണ്ട് നഷ്ട്ടം പറയിപ്പിച്ചിട്ടില്ല.. ''
''നോക്കട്ടെ ,ഞാൻ മാഡത്തെ ഒന്ന് വിളിച്ചിട്ട് പറയാം.. ''
ഷൈനി ഫോണുമായി അകത്തേക്ക് നടന്നു..
''അർജുൻ ,ഇവള് നമ്മൾക്കിട്ടു പണിയുന്നതാണോ ? ''
''എയ് അവരങ്ങനെ ചെയ്യുമോ, അവരുടെ ചേച്ചിയുടെ മകൾ നമ്മുടെ കസ്റ്റഡിയിൽ ഉള്ള സ്ഥിതിക്ക് ,പിന്നെ ഇന്നത്തെ ഇടപെടൽ കണ്ടിട്ട് അങ്ങനെ ഒന്ന് തോന്നുന്നില്ല ..''
''അർജുൻ അത് നിന്റെ പ്രായം കൊണ്ട് തോന്നുന്നതാണ്,.ഇവളുമാരുടെ കൊഴുപ്പും തൊലിപ്പുറത്തെ മിനുസവും മാത്രമേ നിങ്ങൾ കാണു, അതിനുള്ളിലിവരുടെ മനസ്സ്, അത് വായിക്കാൻ ഒരു ജന്മം ഒരുമിച്ചു കിട്ടിയാലും കഴിഞ്ഞെന്നു വരില്ല,, അതറിയുന്നത് കൊണ്ടാണ് നീയവളോട് പകരം വരാൻ പറഞ്ഞപ്പോൾ ,വേണ്ട ഞാൻ തന്നെ വരാമെന്നു പറഞ്ഞത്.....''
നമിച്ചു പോയി ആ മനസ്സിനെ ,ഒരു സാദാ ലൈംഗികത്തൊഴിലാളിയായ സ്ത്രീ ,ദിവസങ്ങളുടെ പരിചയമേയുള്ളു പക്ഷെ ഒരു കൂടപ്പിറപ്പിനേക്കാൾ ഇവരൊക്കെ എന്നെ സ്നേഹിക്കുന്നു ,കരുതലായി കൂടെ നിൽക്കുന്നു .
''ചേച്ചി , അവർ സമ്മതിച്ചിട്ടുണ്ട്, പിന്നെ പൈസ ചോദിച്ചു വാങ്ങിക്കൊള്ളണം, ഒരു കാര്യം കൂടെ.. വേറെ അസുഖമൊന്നുമില്ലല്ലോ അല്ലെ, ?''
അപ്പോഴേക്കും ഷൈനി ഫോണുമായി പുറത്തേക്ക് തിരിച്ചു വന്നു
💬 Comments
View all comments