Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
കേട്ട് ഞാൻ പുറത്തേക്കിറങ്ങി..
''അർജുൻ ,സോറിട്ടോ ,ലേശം വൈകി , കോളനിയിൽ ഒരു പോലീസ് റെയിഡ് , പിള്ളേരെവിടെയോ പോയി അലമ്പുണ്ടാക്കി..''
'' അയ്യോ എന്റെ കൊച്ചു,, ?''
ഷൈനിയിൽ നിന്നൊരു അടക്കിയ നിലവിളി ഉയർന്നു ..
''വായടക്കെടി , ഈ കത്രീനയുടെ വീട്ടിൽ നിന്നു പോലീസല്ല പട്ടാളം വന്നാലും അവളെ പൊക്കില്ല,..... അതിരിക്കട്ടെ അർജുൻ വന്ന കാര്യത്തിൽ എന്തെങ്കിലും നടന്നോ ..?''
''നേതാജി കോളനിയിൽ ഒന്ന് പോകണം ,,വേണ്ട കാര്യങ്ങൾ ഇവർ ശരിയാക്കിയിട്ടുണ്ട് ..''
''ഒറ്റയ്ക്കാണോ ,വേണമെങ്കിൽ കോളനിയിൽ നിന്ന് പിള്ളേരെ ആരെയെങ്കിലും വിളിക്കാം ''
''വേണ്ട ,ഒരു കുട്ടിയെ അവിടെ ഡ്രോപ്പ് ചെയ്യാനുണ്ട് ....''
''അർജുൻ ,അത് ...?''
''ചേച്ചി പേടിക്കേണ്ട ,എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം ..''
''എന്നാലും ......ദേവമ്മയോടു പറഞ്ഞോ ?''
''ഇല്ല ,പറഞ്ഞാൽ പോകാൻ സമ്മതിക്കില്ല ,സേഫായിരിക്കാൻ പറഞ്ഞു വിട്ടതാ ,പക്ഷെ അങ്ങനെ ഇരിക്കാൻ പറ്റുമോ ..വാ സമയം കളയാനില്ല ,ഞാൻ ചേച്ചിയെ തിരിച്ചു കൊണ്ടാക്കി തരണോ ?''
''അത് വേണ്ട ,വന്ന ഓട്ടോ പുറത്തുണ്ട് ...എന്നാലും നീ ഒറ്റയ്ക്ക് ....''
''ചേച്ചി വന്നേ ....''
ഞാൻ അവരുടെ കയ്യിൽ പിടിച്ചു മുറ്റത്തേക്കിറങ്ങി ...
''അർജുൻ, ഒരു നിമിഷം...''
ഞങ്ങൾ മുറ്റത്തേക്ക് ഇറങ്ങിയതും ഷൈനി പിന്നിൽ നിന്നു വിളിച്ചു,,
''ജിൻസിക്ക് ഇന്ന് വരാൻ പറ്റില്ല, ..''
''ങേ.. പിന്നെ ...''
''ലേഡീസ് പ്രോബ്ലെം...എന്താ പറയുക ,കൃത്യസമയത്തു തന്നെ ...''
''ഇനിയിപ്പോ.....വേറെ ആരെങ്കിലും ? ''
'' വെറുതെ ആരെയെങ്കിലും പറഞ്ഞ് വിട്ടാൽ ദീപ മാഡം എന്നെ തെറി പറയും.അവളായിരുന്നെങ്കിൽ നോക്കീം
💬 Comments
View all comments