0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
ടി വി യും കണ്ടു ഇരുന്നോ ..ഇപ്പൊ വന്നേക്കാം ..'' അവരോടു ഭംഗിവാക്കായി അങ്ങനെ പറഞ്ഞെങ്കിലും ആലീസിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടാതെ പോകാൻ കഴിയില്ല , ഗായത്രിയെ കുറിച്ച് എന്തെങ്കിലും പറയാൻ കഴിയുക ആലീസിനു മാത്രമാണ് മിൽക്ക് ഷേക്ക് നിറച്ച ഗ്ലാസ്സുമായി വീണ്ടും ബാൽക്കണിയിലേക്ക് നടന്നു..ഗാർഡനിങ്ങിൽ ക്രെയ്സ് ഉള്ള ആളാണ് ഉമ്മച്ചിയെന്നു തോന്നുന്നു..വെർട്ടിക്കൽ ഒക്കെ ഭംഗിയായി ചെയ്തിട്ടുണ്ട് , അത് ഭാഗ്യമായി, വളർന്നു നിൽക്കുന്ന റോസാ ചെടികളും , വെർട്ടിക്കൽ ഗാർഡനും എല്ലാം കൂടി പുറത്തു നിന്നുള്ളവർക്ക് ബാൽക്കണിയിൽ നിൽക്കുന്നവരെ പെട്ടെന്ന് കാണാൻ കഴിയില്ല... ആലീസിന്റെ ഹസ്ബൻഡും കുട്ടികളും ഇന്നലെ പോയതാണെന്നല്ലേ ഉമ്മച്ചി പറഞ്ഞത് , പിന്നെ പോർച്ചിൽ കിടക്കുന്ന ഹോണ്ട സിറ്റി,, ?...... ഒന്നിൽ കൂടുതൽ വാഹനങ്ങൾ ഇപ്പോൾ വല്യ വീടുകളിൽ സാധാരണമാണ് ,എങ്കിലും , ....കുറച്ചു നേരം കൂടി നോക്കി ,അകത്തു ആളുള്ളതിന്റെ ലക്ഷണങ്ങൾ കാണുന്നില്ല . മാത്രമല്ല അധികനേരം ബാൽക്കണിയിൽ നിന്ന് വാച്ചു ചെയ്യുന്നതും റിസ്‌ക്കാണ് , ആ വില്ലയുടെ മുകൾ നിലയിൽ നിന്ന് ചിലപ്പോൾ ഞാനിവിടെ നിൽക്കുന്നത് വ്യക്തമായി കാണാൻ കഴിഞ്ഞേക്കും ,, പിന്നെ..?.............ആലോചിട്ടു വഴിയൊന്നും ഉള്ളിൽ തെളിയുന്നില്ല ,......അല്ല ഇവിടുത്തെ എല്ലാ വീട്ടിലെയും പോലെ ഇവിടെയും ഗേറ്റിൽ സി സി കാമറയുണ്ടാകില്ലേ , അതിന്റെ വിഷുൽസ് കിട്ടിയാൽ വെളുപ്പിനോ മറ്റോ എന്തെങ്കിലും വാഹനങ്ങൾ ആ വഴി കടന്നിട്ടുണ്ടെങ്കിൽ അറിയാൻ കഴിയും , പക്ഷെ അതെങ്ങനെ ഉമ്മച്ചിയോടു ചോദിക്കും ..? ചോദിച്ചാൽ അവർക്കെന്തെങ്കിലും സംശയം തോന്നാനും സാധ്യതയുണ്ട് ..അല്ലാതെ എന്ത് വഴി ?.......വഴിയുണ്ട്, പക്ഷെ ........പലവട്ടം ആലോചിച്ചു നോക്കി ,

💬 Comments

View all comments