0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
ഉവ്വോ ?,എന്നാൽ ഞാനൊരു ദിവസം വരുന്നുണ്ട് ,പിന്നെ വാ അകത്തേക്കിരിക്കാം ..'' അവർ മുറിക്കകത്തേക്ക് ക്ഷണിച്ചു ,, ചെല്ലുമ്പോൾ ഈട്ടിത്തടിയിൽ തീർത്ത ടീപോയിക്ക് മുകളിൽ നിരത്തിയ പ്ളേറ്റുകളിൽ ആപ്പിളും മുന്തിരിയും , , പിന്നെ പേരറിയാത്ത എന്തെക്കെയോ പലഹാരങ്ങളും നിരത്തി വച്ചിരിക്കുന്നു. ''അയ്യോ ഇതെത്രയാ ,, '' ''സാരമില്ല ,വേണ്ടത് എടുത്താൽ മതി ...? എനിക്ക് നേരെ നേടിയ പ്ളേറ്റിൽ നിന്നും ഇറച്ചി കൊണ്ടുണ്ടാക്കിയ പലഹാരം എടുത്തു വായിലേക്ക് വയ്ക്കുമ്പോൾ ശ്രദ്ധിച്ചു , ഇന്നലെ ഹോട്ടലിൽ വച്ചു കണ്ടപ്പോഴുള്ള പരുങ്ങലും പരിഭ്രമവുമൊന്നും അവരുടെ മുഖത്തില്ല , സ്വന്തം വീട്ടിലായതു കൊണ്ടാകും..
''കുട്ടികൾ എവിടെ പോയി ?'' ''രണ്ടാൾക്കും ക്ലാസ്സുണ്ട് , നാല് മണിയൊക്കെയാകും വരാൻ '' 'ഇക്ക ..?'' ''അത് പിന്നെ രാവിലെ പോയാൽ വരുന്ന സമയം കണക്കാ ,ഹോട്ടൽ മാത്രമല്ല അങ്ങേർക്ക് , റിയൽ എസ്റ്റേറ്റ് തുടങ്ങി എന്തൊക്കെയോ ഇടപാടുകളുണ്ട് ,..അർജുൻ പിന്നെ ടി വി യുടെ റിമോട്ട് അതാ ടീപ്പോയിയുടെ താഴെയുണ്ട് , ഞാൻ അടുക്കളയിലുണ്ടാകും..'' ''എയ് , ഞാനിരിക്കുന്നില്ല പോകുവാ ,ഉമ്മച്ചിയെ കണ്ടപ്പോൾ വെറുതെ കേറിയെന്നേയുള്ളു ..'' '' പോകുന്നതൊക്കെ പിന്നെ ,ആദ്യമായി വന്നിട്ട് ഒരു നേരത്തെ ഭക്ഷണം കഴിക്കാതെ ഞാൻ വിടില്ല '' ''..അപ്പോ ഇതോ , ?'' ''തർക്കിക്കേണ്ട , ഇന്നലെ ഞങ്ങടെ ഹോട്ടലിൽ വന്നിട്ട് ട്രീറ്റ്‌ ചെയ്യാൻ പറ്റിയില്ല , ഇന്നിപ്പോ വീട്ടില് വന്നിട്ടും ഒന്നും കഴിക്കാതെ പോകാനാണെങ്കിൽ അത് നടക്കില്ല ..ഒരു അര മണിക്കൂർ ,...അപ്പോഴേക്ക് ഫുഡ് റെഡിയാകും..'' ''ഉമ്മച്ചി അത്..?''
''ഒന്നും പറയേണ്ട... അതൊക്കെ കഴിച്ചു

💬 Comments

View all comments