0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
ഉള്ളത് ,രണ്ടു ദിവസമായി ..പിന്നെ അർജുൻ ഒരു സംശയം ,ഞാനിപ്പോ വിളിക്കാം '' പ്രിയ പെട്ടെന്ന് കാൾ കട്ടു ചെയ്തു ,,എന്തായിരിക്കും ? ,ഏതായാലും തിരിച്ചു വിളിക്കട്ടെ .. രണ്ടു മിനിറ്റ് കഴിഞ്ഞില്ല ഇത്തവണ പുതിയൊരു നമ്പറിൽ നിന്നാണ് പ്രിയ വിളിച്ചത് ... ''അർജുൻ , ഞാനാ പ്രിയ ,വെളുപ്പിന് നിങ്ങൾ നിൽക്കുന്ന ഏരിയയിൽ നിന്നും ആലീസിന്റെ ഡ്രൈവറുടെ മൊബൈലിലേക്ക് ഒരു കാൾ വന്നിട്ടുണ്ട് , ആരാണെന്നറിയില്ല ..'' ''അയാളെ പിടിച്ചു ചോദ്യം ചെയ്‌താൽ വിവരങ്ങൾ കിട്ടില്ലേ ?'' ''അത് റിസ്‌ക്കാണ് ,അയാളിപ്പോൾ അരുണിന്റെ ഗാര്മെന്റ്സ് യൂണിറ്റിലാണുള്ളത് ,അവിടെ കയറി അയാളെ പൊക്കുക എന്നൊക്കെ പറഞ്ഞാൽ ..? അർജുൻ ഒരു കാര്യം ചെയ്യൂ ,തല്ക്കാലം ആ ഭാഗത്തു തന്നെ നിൽക്ക് ,എന്തെങ്കിലും വിവരം കിട്ടിയാൽ വിളിക്കണം ...'' '' ശരി ,വിവരം കിട്ടിയാൽ ഞാൻ വിളിക്കാം ,ഞാനിപ്പോൾ അവരുടെ വീടിന്റെ നേരെ എതിർവശത്തുള്ള ഫ്രണ്ടിന്റെ വീട്ടിലാണ് ...സൂചന എന്തെങ്കിലും കിട്ടാതിരിക്കില്ല ...'' ''ഫ്രണ്ട് എന്ന് പറയുമ്പോൾ ആണോ പെണ്ണോ ...?'' ''ബോയ് ആണ് എന്തെ ...?'' തൽക്കാലമൊരു കള്ളം പറഞ്ഞു ...'
'' നതിങ് ,ഞാൻ വെറുതെ ഒരു തമാശ പറഞ്ഞതാ ,, ,,പിന്നെ എന്ത് ചെയ്യുമ്പോഴും ശ്രദ്ധിക്കണം ,അറിയാലോ അവരെ ..'' ''പേടിക്കേണ്ട ഞാൻ നോക്കിക്കൊള്ളാം ..'' ഞാൻ ഫോൺ കട്ട്‌ ചെയ്തു പോക്കറ്റിലിട്ടു ,, ''റോസാപ്പൂക്കളെ വല്യ ഇഷ്ടമാണെന്നു തോന്നുന്നല്ലോ ..?'' പിന്നിൽ നിന്നും സുലുവിന്റെ ഉമ്മച്ചിയുടെ ശബ്ദം കേട്ടു ഞാൻ പെട്ടെന്ന് തിരിഞ്ഞു ... ''വീട്ടിൽ റോസിന്റെ കുറെ കളക്ഷനുണ്ട് ,..'' ''

💬 Comments

View all comments