Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
പറഞ്ഞതല്ലേ ,മടിച്ചില്ല ,അവർ കിച്ചണിലേക്ക് പോയതോടെ ഞാൻ എഴുന്നേറ്റു സ്റ്റെയർകേസ് കയറി നേരത്തെ അവർ നിന്നിരുന്ന ബാൽക്കണി കണ്ടു പിടിച്ചു.. വിവിധ വർണങ്ങളിലുള്ള റോസാച്ചെടികൾ നിരത്തി വച്ചിരിക്കുണ്ട് അവിടെ , അവയുടെ മറവിൽ നിന്ന് ആലീസിന്റെ വില്ലയിലേക്ക് നോക്കി ..പുറത്തൊന്നും ആരെയും കാണാനില്ല ..
''അല്ല ഇജ് ഇവിടെ നില്ക്കാ , ഞാൻ താഴെ മൊത്തം നോക്കി,, ''
''ചുമ്മാ , ഞാനീ പൂക്കൾ കണ്ടു കയറി നോക്കിയതാ , ഈ ചുവന്ന റോസയല്ലേ ഇന്നലെയെനിക്ക് ഗിഫ്റ്റ് തന്നത് ,,''
അത് കേട്ടതും അവരുടെ മുഖമാകെയൊന്നു തുടുത്തു..
''ഇത് കുടിക്ക് ,ഞാൻ സ്നാക്സ് എടുത്തു വരാം ,''
'' എയ് വേണ്ട, ..''
''അത് പറഞ്ഞാൽ പറ്റില്ല ,, ഇവിടെ ആദ്യായിട്ട് വരുന്നതല്ലേ .....''
അതും പറഞ്ഞു ഉമ്മച്ചി തിടുക്കത്തിൽ താഴേക്ക് നടന്നു ,പാളി നോക്കി അവർ താഴേക്ക് പോയെന്നു ഉറപ്പാക്കി വീണ്ടും ആ ബാൽക്കണിയിലേക്ക് നീങ്ങി നിന്ന് നിരീക്ഷണം തുടർന്നു ..ആളനക്കമൊന്നും കാണുന്നില്ല ..ഏതായാലും ഉമ്മച്ചി വരട്ടെ അപ്പുറത്തെ വീട്ടുകാരെ കുറിച്ച് ചോദിച്ചു നോക്കാം ,.അങ്ങനെ നിൽക്കെ ഫോൺ റിങ് ചെയ്തു ,കത്രീനയായിരിക്കും എന്നാണ് കരുതിയത് ,അല്ല പ്രിയയാണ് ,എന്തെങ്കിലും വിവരങ്ങൾ കിട്ടിയോ എന്നറിയാനാണ് .ഏതായാലൂം അവരോടു കാര്യങ്ങൾ പറഞ്ഞു ,നേതാജി നഗറിലാണ് നിൽക്കുന്നതെന്നും പറഞ്ഞു ..
''നേതാജി നഗറിലോ ..?''
''അതെ ,അവിടെയാണ് ആലീസിന്റെ ഭർത്താവും കുട്ടികളും താമസിക്കുന്നത് ..''
''ആ വഴിക്ക് ഞാനും റഷീദ് സാറും തിരക്കി നോക്കിയതാണ് ,ആലീസിന്റെ പഴയ ഭർത്താവും കുട്ടികളൂം അവരുടെ തറവാട്ടിലെ എന്തോ ഫംഗ്‌ഷനോ മറ്റോ പോയിട്ടാണ്
💬 Comments
View all comments