Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
ഇടയ്ക്കിടെ വന്നു പോകുന്നതല്ലേ .
''എന്നാലും ന്റെ പടച്ചോനെ ,വിശ്വസിക്കാൻ കഴിയുന്നില്ല ,അന്നെ കുറിച്ച് വിചാരിച്ചതേയുള്ളു ,അപ്പോഴേക്കും ആളതാ മുന്നിൽ .... , വാ... കേറി വാ,,....''
എന്നെ കണ്ടു സുലുവിന്റെ ഉമ്മച്ചി സന്തോഷം കൊണ്ട് എന്താ പറയേണ്ടെന്ന അവസ്ഥയിലാണെന്ന് തോന്നി ,പോയി ...വളരെ കാലമായി പരിചയമുള്ള ആളോടെന്ന പോലെ കയ്യിൽ പിടിച്ചു വലിച്ചവർ അകത്തേക്ക് നടന്നപ്പോൾ നേതാജി നഗറിൽ ആലീസിനെ തേടാനുള്ള വഴി തുറന്നു കിട്ടിയ സന്തോഷത്തോടെ ഞാൻ അവരെ അനുഗമിച്ചു ..
'' വാ ഇരിക്ക് , ഞാൻ കുടിക്കാൻ എടുക്കട്ടെ....അല്ല ..എന്താ ഇഷ്ട്ടം മുന്തിരിയോ , ആപ്പിളോ അതല്ല എന്താന്നു വച്ചാലും പറഞ്ഞോളൂ , അർജുൻ ആദ്യായിട്ട് വരുന്നതല്ലേ ,, ''
എന്നെ സോഫയിൽ പിടിച്ചിരുത്തി ,ഇപ്പൊ തുള്ളി ചാടും എന്ന ഭാവത്തിലാണ് ...
''ഹ.. ഹ അത് കൊള്ളാല്ലോ , എന്താ ഹോട്ടൽ പരിപാടി ഇവിടെയുമുണ്ടോ ,,''
'' കളിയാക്കേണ്ട എന്റെ യു ട്യൂബിലെ കുക്കിങ് ചാനലിന് എത്ര സബ്സ്ക്രൈബേർസ് ഉണ്ടെന്നറിയാമോ ? ''
''ങേ.. , ഉമ്മച്ചിക്ക് യു ട്യൂബ് ചാനലുമുണ്ടോ ,, ''
''പകല് മൊത്തം ഒറ്റയ്ക്കല്ലേ , ആ സമയത്തു സമയം പോകാൻ ഓരോ.......അല്ല ഇങ്ങക്ക് കുടിക്കാൻ എന്താ വേണ്ടതെന്നു പറഞ്ഞില്ല ,''
'' ഉമ്മച്ചിക്ക് എന്താ ഇഷ്ട്ടം , അത് തന്നെ എടുത്തോളൂ.. ''
''ഉം.. എന്നാൽ കഴിഞ്ഞ ദിവസം യു ട്യൂബിൽ ചെയ്ത ഒരു സ്പെഷ്യൽ മിൽക്ക് ഷേക്ക് ഉണ്ട് അതെടുക്കാം..അപ്പോഴേക്കും വേണമെങ്കിൽ വീടൊക്കെ ഒന്ന് നോക്കി കണ്ടോട്ടോ ''
''ആയിക്കോട്ടെ.. ''
ഇങ്ങോട്ട്
💬 Comments
View all comments