0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
ഒരു വീട് സ്വന്തമാക്കണമെങ്കിൽ ..ആലീസിന്റെ കെട്ട്യോന്റെ ബിസിനസ്സൊന്നും വച്ച് അതിനുള്ള വകുപ്പില്ല ...പിന്നെ ...? ഡൈവോഴ്സ് ആയ കെട്ട്യോൻ കുട്ടികളെയും കൊണ്ട് ഇവിടെയാണ് താമസം എന്നല്ലേ പറഞ്ഞത് ,സഹായത്തിനു വല്ല വേലക്കാരോ മറ്റോ ഉണ്ടെങ്കിൽ പുറത്തേക്ക് വരുമോന്ന് നോക്കാം ,അതല്ല കുട്ടികളാരെങ്കിലും പുറത്തേക്ക് വന്നാൽ ... ഒന്ന് രണ്ടു മിനിറ്റ് ചുറ്റുമൊന്നു കണ്ണോടിച്ചു ,പിന്നെ പതുക്കെ ഗേറ്റിലെ വിടവിലൂടെ അകത്തേക്ക് നോക്കി , പോർച്ചിൽ ഒരു വെള്ള ഹോണ്ട സിറ്റി പാർക്ക്‌ ചെയ്തിട്ടുണ്ട്... ആലീസ് ഉപയോഗിക്കാൻ സാധ്യതയുള്ള വാഹനങ്ങളുടെ നമ്പറുകൾ പ്രിയ വാട്ട്സ് ആപ്പിൽ നേരത്തെ അയച്ചു തന്നത് ഒന്നുകൂടി എടുത്തു നോക്കി, ഇല്ല ഈ വണ്ടി ലിസ്റ്റിലില്ല.. '' എയ് , ആരെയാ നോക്കുന്നെ '' ചോദ്യം കേട്ട് ഒന്ന് ഞെട്ടി ,തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കാണുന്നില്ല .. ''എയ് ഇവിടെ ..'' ശബ്ദം പിന്നിൽ നിന്നാണ് , തിരിഞ്ഞു നോക്കി ഒച്ചയല്ലാതെ ആരെയും കാണാനില്ല .. ''കൂയ് ....'' പിന്നിലെ പോഷ് വില്ലയുടെ രണ്ടാം നിലയിൽ നിന്ന് എന്നെ കൈ ഉയർത്തി കാണിക്കുന്ന ആളെ കണ്ടു ആകെ അമ്പരന്നു പോയി....... ഇന്നലെ മാളു പരിചയപ്പെടുത്തി തന്ന സുലുവിന്റെ ഉമ്മ. ഇവർ ഇവിടെ.., . ? '' നിക്ക് ,ഞാൻ താഴേക്ക് വരാം , ഗേറ്റ് ലോക്ക് ചെയ്തിട്ടാ ഉള്ളെ.. ''
അവർ മുകളിൽ നിന്നും വിളിച്ചു പറഞ്ഞു , ഏതായാലും പരിചയമുള്ള ആളെ കണ്ടു കിട്ടിയത് നന്നായി അയൽക്കാർ ആയ സ്ഥിതിക്ക് ആലീസിനെ കുറിച്ച് ഇവർക്കെന്തെങ്കിലും അറിയാതിരിക്കില്ല , ഷൈനി പറഞ്ഞതനുസരിച്ചാണെങ്കിൽ മക്കളെ കാണാൻ

💬 Comments

View all comments