0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
സത്യം പറയാലോ , എനിക്ക് അന്ന് വീഡിയോ കാളിൽ കണ്ടപ്പോഴേ നേരിട്ട് കാണാനുള്ള ആഗ്രഹം തോന്നിയതാ, പക്ഷേങ്കില് അതാ തെറിച്ച പിള്ളേരു പറയും പോലെ മറ്റേതിനുള്ള കൊതികൊണ്ടല്ല.. '' അവരൊന്നു നിർത്തി ,മുഖം തിരിച്ചു എന്നെ നോക്കുമ്പോൾ കണ്ണുകളിലൊരു തിളക്കം കണ്ടു ... '' സ്‌കൂളിലു എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു,, വൈഷ്ണവ് , വൈഷ്ണവ് ബാലചന്ദ്രൻ..ക്ലാസ്സില് പഠനകാര്യത്തിൽ എന്റെ വല്യ എതിരാളിയായിരുന്നു.. ആദ്യമൊക്കെ അങ്ങോട്ടുമിങ്ങോട്ടും എല്ലാകാര്യത്തിലും മത്സരമാ ,, പിന്നെ പിന്നെ അതൊരിഷ്ടമായി മാറി , പരസ്പ്പരം പറഞ്ഞില്ലെങ്കിലും അകന്നു മാറി നിന്ന് നോക്കും , അങ്ങനെ പത്താം ക്ലാസ്സ്‌ കഴിയുന്ന വരെ അങ്ങനെ കടന്നു പോയി , കോളേജിലൊക്കെ എത്തുമ്പോഴേക്കും പേടിയൊക്കെ മാറുമെന്നും അങ്ങനെയവനോട് എന്റെ ഉള്ളു തുറക്കാമെന്നായിരുന്നു കരുതിയിരുന്നത് , പക്ഷെ ഉപ്പയെന്നെ ഒരു വനിതാകോളേജിൽ കൊണ്ട് ചേർത്തു,, പിന്നെ അവനെ കണ്ടിട്ടേയില്ല .. ഞാൻ പി ഡി സിക്ക് സെക്കന്റ് ഇയർ ആയ കൊല്ലം ക്രിസ്മസിനു ഒരു കാർഡ് പോസ്റ്റുമാൻ കൊണ്ട് വന്നു തന്നു , ,അവന്റെ പേരൊഴികെ വേറെ ഒന്നുമെഴുതിയിരുന്നിട്ടില്ലെങ്കിലും അത് വരെ തുറന്നു പറയാത്ത ആ മനസ്സ് അതിൽ ഞാൻ കണ്ടു ,,അതോടെ ഒന്ന് കൂടി അവനെ കാണാനൊക്കെയൊരു കൊതി .. പക്ഷെ എവിടെ പോയി കാണും ?, അത് അധികം നീണ്ടില്ല ഒരു ദിവസം നോട്ട് ബുക്കിൽ സൂക്ഷിച്ച കാർഡ് ഉമ്മ കണ്ടുപിടിച്ചു നേരെ ഉപ്പയുടെ കയ്യിൽ കൊണ്ട് കൊടുത്തു , അതോടെ പഠിത്തം നിന്നു,പിന്നെ വീട്ടിൽ തന്നെ , അധികം താമസിയാതെ ഷമീമിക്ക വന്നു കണ്ടു ,അങ്ങേരന്നു ഗൾഫിലാ

💬 Comments

View all comments