0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
..കണ്ടെല്ലാം ഉറപ്പിച്ചു പോയി ,അതോടെ എല്ലാം മനസ്സിന്റെ ഒരു മൂലയിലേക്ക് മാറ്റിയിട്ടു പുതിയ ജീവിതം സ്വപ്നം കാണാൻ തുടങ്ങി .പിന്നെ ഇപ്പൊ ജീവിതത്തിൽ ഒറ്റയ്ക്കായെന്ന് തോന്നുമ്പോ വെറുതെ പഴയ ഓർമകളിലേക്ക് പോകും ,അന്ന് അങ്ങനെ ഓരോന്ന് ഓർത്തിരിക്കുമ്പോഴാണ് മാളുവിന്റെ കാളും കൊണ്ട് സുലു വരുന്നത് ...സത്യം പറയാലോ നിന്നെ കണ്ടപ്പോൾ ആദ്യമെനിക്ക് അവന്റെ മുഖമാണ് ഓർമ്മ വന്നത് , അവന്റെ മകനോ മറ്റോ ആണെന്ന് തന്നെയാണ് കരുതിയത് ..അത്രയ്ക്ക് ചേർച്ച ,നിങ്ങളുമായുള്ള വീഡിയോ കാൾ കഴിഞ്ഞു ഞാൻ ഞങ്ങളുടെ പത്താം ക്ലാസ്സുകാരുടെ ബാച്ചിന്റെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ തിരക്കി നോക്കി ,അപ്പോഴാണ് അറിഞ്ഞത് അവനു രണ്ടു പെൺകുട്ടികളാ , കുറെ കൊല്ലമായി ആള് ഗൾഫിലും ,.. അനക്കറിയുമോ ആ പഴയ കൂട്ടുകാരന് എന്നെങ്കിലും കാണുമ്പോൾ കൊടുക്കാൻ ആശിച്ചതാണ് ആ കുഞ്ഞു ബോക്സിലിട്ടു നിനക്ക് തന്നത് .. '' ഇതൊക്കെ ഇന്നലെ തന്നെ പറയണ്ടേ ഉമ്മച്ചി..''
''അതെങ്ങനെ കണ്ണ് മൊത്തം സുലുവിലായിരുന്നല്ലോ , എന്നെ നോക്കുന്നത് കൂടി ഇല്ലായിരുന്നു ,'' '' അത് പിന്നെ ആദ്യായിട്ട് കാണുമ്പോൾ അങ്ങനെ നോക്കാൻ പറ്റുമോ ? , , പിന്നെ നമ്മള് ഒരുമിച്ചിരുന്നപ്പോഴേക്കും ഞാനെന്തോ കടിച്ചു തിന്നാൻ പോകുന്ന പോലത്തെ ഭാവവും ..'' ''അത് . , നമ്മൾ മാത്രമായപ്പോൾ ഞാൻ പഴയ പത്താം ക്ലാസുകാരിയായി പോയി...അതാ..'' ''അല്ല , ഇനി യഥാർത്ഥ ആൾ വരുമ്പോൾ എന്നെ ഉപേക്ഷിക്കുമോ ,, ?'' ''എന്തിനു ? എനിക്ക് വേണ്ടത് ആ പഴയ പയ്യനെയാണ് , അന്ന് നടക്കാതെ പോയ ആ പ്രണയമാണ് ...

💬 Comments

View all comments