Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
കാര്യം നല്ല പഠിപ്പും ജോലിയുമൊക്കെ ഉണ്ടായിരുന്നെങ്കിലും കുട്ടികളുടെ കാര്യത്തിൽ ഒരുകുറവുമുണ്ടായിരുന്നില്ല , ഞങ്ങൾ ആറു മക്കളാ, അതിൽ അഞ്ചാമനാ എന്റെ റസാക്ക് , അവന് ഒരു വയസ്സായപ്പോഴേക്കും റസീന ജനിച്ചു അതോടെ അവനെ വളർത്തേണ്ട ചുമതല ഇത്തയായ എനിക്കായി,, എപ്പോഴും കാണും എന്റെ കൂടെ,, ഉണ്ണാനും ഉറങ്ങാനുമൊക്കെ അവനു ഞാൻ അടുത്ത് വേണം.. ഒരിടത്തു അനങ്ങാൻ കൂടി വിടില്ല ,സ്‌കൂളിലൊക്കെ പോകുന്നതു കണ്ണുവെട്ടിച്ചാ തിരിച്ചു വരുമ്പോ കണ്ണും നിറച്ചു ഗേറ്റിൽ കാണും എന്റെ
അനിയൻ ,പിന്നെയവന്റെ പിണക്കം മാറ്റി ശരിയാക്കിയെടുത്തു വരുമ്പോഴേക്കും സമയമങ്ങു പോകും ,ഹോം വർക്ക് പോലും ചെയ്തിട്ടുണ്ടാകില്ല ,അവനെ ഉറക്കി വേണം പിന്നെ പുസ്തകം തൊടാൻ , കുറച്ചു വളർന്നാൽ കുറച്ചെങ്കിലും മാറുമെന്നാണ് കരുതിയത് ,എവിടെ ... പ്രായമായപ്പോഴും അത് തന്നെ അവസ്ഥ ,ചെക്കൻ വലുതായെന്നു പറഞ്ഞു പണിപ്പെട്ടാ മാറ്റിക്കിടത്തിയത് ,എന്നിട്ടും രാത്രി വൈകുമ്പോൾ എഴുന്നേറ്റ് വരും ഒറ്റയ്ക്ക് കിടന്നിട്ടു പേടി സ്വപ്നം കണ്ടു എന്നൊക്ക പറഞ്ഞു,, കള്ളനാ.. എന്നെ കെട്ടിപ്പിടിച്ചു കിടക്കണം അത് തന്നെ..''
''എന്നിട്ട്.. ?''
റസാക്കിനെ കുറിച്ച് കൂടുതൽ കേൾക്കാനായി അവരിലേക്ക് ഒന്ന് കൂടി പറ്റിച്ചേർന്നു ...
'' ഷമീമിക്ക ആലോചനയുമായി വന്നു കണ്ടിട്ട് പോയ ദിവസം ,പകൽ മൊത്തം എനിക്ക് മുഖം തരാതെ നടന്ന റസാക്ക് രാത്രി വൈകി എന്റെയരികിലേക്ക് വന്നു , ഞാനാണെങ്കിൽ ഷമീമിക്ക വന്നു കണ്ടതിന്റെ ആ ഒരു ...എന്താ പറയുക ..ഒരാണ് എന്നെ വന്നു കണ്ടിട്ട് ഇഷ്ട്ടപ്പെട്ടു പോയ ദിവസമല്ലേ ,അതിന്റെയൊരു ചിന്തയിൽ കിടക്കുകയാണ് ...അപ്പോഴാണ് അവൻ അടുത്ത് വന്നു കിടക്കുന്നതു ,എന്തോ അന്ന്
💬 Comments
View all comments