0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10.1K
ദിവാസ്വപ്നത്തിൽ മുഴുകി കിടന്നതു കൊണ്ടാകും അടുത്ത് വന്നു കിടന്നതൊന്നും ഞാൻ അറിഞ്ഞില്ല ,,എന്തോ നനവ് കയ്യിൽ പറ്റിയപ്പോഴാണ് ഞാൻ അറിയുന്നത് തന്നെ ,കണ്ണ് തുറന്നു നോക്കുമ്പോൾ ...... ആദ്യമായിട്ടാണ് എന്റെ കുട്ടിയെ ഞാൻ ആ കോലത്തിൽ കാണുന്നത് ,ആകെ കരഞ്ഞു കണ്ണൊക്കെ കലങ്ങി ....എന്താടാ പറ്റിയെ എന്ന് ചോദിച്ചതേയുള്ളു എന്നെ വിട്ടു പോകുവാണോ എന്ന് ചോദിച്ചു കെട്ടിപ്പിടിച്ചൊരു കരച്ചിലാ ..അവൻ കരയുന്നതു കണ്ടപ്പോൾ എനിക്കും സങ്കടം വന്നു ,എങ്കിലുമത് പുറത്തു കാണിക്കാതെ അവനെ ആശ്വസിപ്പിക്കാൻ നോക്കി .............. എവിടെ അവൻ കരച്ചിൽ നിർത്തേണ്ടേ ..,,എന്തൊക്കെയോ പറഞ്ഞു ഒരു വിധത്തിൽ അടക്കിക്കിടത്തിയപ്പോൾ അവൻ എന്നോട് ചോദിച്ചു ഇത്തയെ ഞാൻ നിക്കാഹ് ചെയ്യട്ടെ എന്ന്,, എങ്കി എനിക്ക് ഇത്തയെ ഇപ്പോഴും കൂടെ കിട്ടുമല്ലോ എന്ന് ,ചെക്കന്റെ അന്നേരത്തെ ഒരു വിവരക്കേടായെ ഞാനതിനെ കണ്ടുള്ളു , നമ്മള് ആങ്ങളയും പെങ്ങളുമാണ് അങ്ങനെയൊന്നും ചിന്തിക്കരുത് ,പടച്ചോൻ പൊറുക്കൂല എന്നൊക്കെ പറഞ്ഞു ഞാൻ അവനെ കുറെ ഉപദേശിച്ചു ...എങ്ങനെയെങ്കിലും അവനെ പറഞ്ഞു വിട്ടു ഷമീമിക്കയെ കുറിച്ചുള്ള സ്വപ്നങ്ങളിലേക്ക് പോകാനുള്ള തിടുക്കം കൂടി ഉള്ളിലുള്ളത് കൊണ്ട് അവൻ പറയുന്നതൊന്നും കേൾക്കാൻ നിൽക്കാതെ അവസാനം ഉന്തിത്തള്ളി എഴുന്നേൽപ്പിച്ചു വിട്ടു ..പിറ്റേന്നു രാവിലെ ചായയുമായി ചെല്ലുമ്പോൾ മുറിയിൽ അവനില്ല , കുറെ നോക്കി നടന്നു അവസാനം ഉമ്മയോട് ചോദിച്ചപ്പോൾ വെളുപ്പിനെ എളാപ്പയുടെ വീട്ടിലേക്ക് പോയെന്നു പറഞ്ഞു, തമാശ കേൾക്കണോ അനക്ക് ,വെളുപ്പാൻ കാലത്തു വന്നു വിളിച്ചെഴുന്നേൽപ്പിച്ചു ഓൻ ചോദിക്കുവാ ഇത്തയെ എനിക്ക് കെട്ടിച്ചു തരുവോന്നു ,പൊയ്ക്കോണം എന്ന് പറഞ്ഞു ഞാൻ കയ്യോങ്ങി ഓടിച്ചു ,കുറച്ചു കഴിഞ്ഞു വേഷം മാറി

💬 Comments

View all comments