0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10.1K
വന്നു എളാപ്പയുടെ വീട്ടിൽ പോകുവാന്നു പറഞ്ഞു ഒറ്റപ്പോക്കാ ,ജനിച്ചപ്പോ തൊട്ടു അന്റെ കൂടെ പറ്റിക്കൂടി നടന്നതല്ലേ ചെക്കൻ , നിക്കാഹ് എന്നൊക്കെ കേട്ടപ്പോൾ ഓനാകെ പേടിച്ചു പോയി കാണും ,ആ ഒരിത് മാറാൻ കുറച്ചൂസം മാറിനിൽക്കെട്ടെടി ..ആലോചിച്ചപ്പോൾ അത് നല്ലതാണെന്ന് എനിക്കും തോന്നി ,...........പക്ഷെ ഒരു ദിവസം, രണ്ടു ദിവസം.. ദിവസങ്ങൾ അങ്ങനെ കടന്നു പോകുംതോറും അവനെ കാണാതെ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റാതായി,ജീവന്റെ ഭാഗമായി കൊണ്ട് നടന്നതില്ലേ അവനെ , കാര്യങ്ങളൊക്കെ മയത്തിൽ പറഞ്ഞു അവന്റെ വിഷമങ്ങൾ മാറ്റിയെടുക്കാൻ നിൽക്കാതെ ഒഴിവാക്കി ഉന്തിത്തള്ളി വിട്ടതിൽ ഉള്ളിൽ കുറ്റബോധം തോന്നി ,ഒടുവിൽ ഞാൻ ആരോടും പറയാതെ ബസു കയറി എളാപ്പയുടെ വീട്ടിലേക്ക് വിട്ടു ..രണ്ടാളും സർക്കാർ ജോലിക്കാരായതു കൊണ്ട് ഞാൻ ചെല്ലുമ്പോൾ ഇവൻ മാത്രമേയുള്ളു വീട്ടിൽ .. കാര്യം നല്ല വാക്ക് പറഞ്ഞു സമാധാനിപ്പിച്ചു കൂട്ടിക്കൊണ്ടു വരാൻ പോയതാണെങ്കിലും അവനെ കണ്ടതും സങ്കടവും ദേഷ്യവും ഒക്കെ കൂടി എന്റെ നിയന്ത്രണം പോയി ഇത്തയോട് പറയാണ്ട് പോകുമോടാ എന്നൊക്കെ കയ്യിൽ കിട്ടിയൊരു ചെറിയ വടി വച്ച് ചോദിച്ചു കുറെ അടിച്ചു , ആദ്യമായിട്ടാണ് ഞാനവനെ .....ഒന്നും മിണ്ടാതെ എന്റെ റസാക്ക് ആ അടിയെല്ലാം കൊണ്ട് എന്നെ തന്നെ നോക്കി നിന്ന് ,വേണമെങ്കിൽ കൊന്നോ എന്ന ഭാവത്തിൽ , അതോടെ എന്താ പറയുക വടി ദൂരെയെറിഞ്ഞു ഞാനവനെ കെട്ടിപ്പിടിച്ചു കരഞ്ഞു ,ഞാൻ കരയാൻ തുടങ്ങിയതോടെ അവനും കണ്ണ് നിറഞ്ഞു ,,,പിന്നെ രണ്ടാളും കൂടി കരച്ചിലും പിഴിച്ചിലും ഒന്നും പറയേണ്ടാ ....... ഒടുക്കം മനസ്സൊക്കെ ഒന്ന് തണുത്തപ്പോൾ ഞാൻ അവനോടു റെഡിയാകാൻ

💬 Comments

View all comments