0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10K
ഏതെങ്കിലും തടങ്കൽ പാളയത്തിലിട്ടു കൊല്ലാകൊല ചെയ്യുന്നുണ്ടാകും..'' ''അവരെയങ്ങനെ ചെയ്യാൻ പറ്റുമോ ? കേന്ദ്ര മന്ത്രിയുടെ പി എ അല്ലെ... '' ''എന്ത് സംഭവിച്ചാലും വാ തുറക്കാൻ പറ്റാത്ത വിധത്തിൽ മേനോൻ സാറൊക്കെ അരുണിന്റെ വലയിൽ പെട്ടിട്ടു കാലങ്ങളായി അർജുൻ.. ആത്മഹത്യയോ അപകടമരണമോ ആക്കാൻ അവനു വലിയ പണിയൊന്നുമില്ല..ഒരു കാര്യമുറപ്പാണ് എന്തൊക്ക ചെയ്താലും ഗായത്രി മാഡത്തിന്റെ വായിൽ നിന്ന് നമ്മളെ കുറിച്ചൊരക്ഷരം പുറത്തു വരില്ല, പക്ഷെ കാര്യമില്ല അവർ പോയ വഴികളും, ഫോൺ കാളുകളുമൊക്കെ അവൻ നിഷ്പ്രയാസം കണ്ടെത്തും..'' ''മാഡം നമ്മളിനി... ?'' ''ആത്മഹത്യ ചെയ്യുക അല്ലെങ്കിൽ അവന്റെ ആളുകൾ തേടിയെത്തുന്നതും കാത്തിരിക്കുക..'' [തുടരും ] ''ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ -14 ''
''റഷീദ് സാർ ?..'' കാത്തു നിന്ന് ക്ഷമ നശിച്ചപ്പോൾ ഞാൻ പ്രിയക്ക് നേരെ തിരിഞ്ഞു , രാവിലെ അവരുടെ കാൾ വന്നതിനു ശേഷം മനസ്സാകെ പതറി നിൽക്കുകയാണ് ,, തീയിൽ ചവിട്ടി നിൽക്കുന്നത് പോലത്തെ അവസ്ഥ . ഇത് വരെ കൃത്യതയോടെ പടുത്തുയർത്തിയ നീക്കങ്ങൾ എല്ലാം ഒറ്റ നാൾ കൊണ്ട് പൊളിഞ്ഞു അരുണിന് മുന്നിൽ അവൻ വിധിക്കുന്നതും കാത്തു നിസ്സഹായനായി നിൽക്കേണ്ടി വരുമോ ?',,...പെട്ടെന്ന് എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഞാൻ മാത്രമല്ല കുടുംബം കൂടിയാണ് . ഒരു തവണയേ കണ്ടിട്ടുള്ളുവെങ്കിലും സഹായിച്ചവളാണ് ഗായത്രി ,അവരെ രക്ഷിച്ചെടുക്കുകയും വേണം . , ''വരും , വീട്ടിൽ നിന്നും ഇറങ്ങാൻ നേരം വിളിച്ചിരുന്നു ,,'' .. ''പ്രിയാ മാഡം , ഇനി നമ്മൾ ?'' ''ടെൻഷനാക്കല്ലേ അർജുൻ ,റഷീദ് സാർ എത്തിയിട്ട് നമുക്ക് തീരുമാനിക്കാം ,അതാ സാറിങ്ങെത്തി ..വാ ..,,,''

💬 Comments

View all comments