Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]
രണ്ടു കുട്ടികളുടെ കാര്യം പറഞ്ഞില്ലേ ,..''
''ആ ഗാർഡനുള്ള വീട്ടിലെയല്ലേ ...അവർക്കെന്തു പറ്റി ?''
ഒന്നും പറ്റിയില്ല ,ആ കുട്ടികളുടെ 'അമ്മ ഡൈവോർസ് ഒക്കെ കഴിഞ്ഞതാണ് ,എങ്കിലും കുട്ടികളെ കാണാനെന്നു പറഞ്ഞു ഇടയ്ക്ക് വന്നു നിൽക്കാറുണ്ട്, ഇപ്പൊ ഇക്ക വിളിച്ചു പറഞ്ഞപ്പോഴാ അറിഞ്ഞത് അവരവിടെ രവിലെ വന്നതാണത്രേ ,,,ഫുഡ് ഒന്നും കഴിച്ചിട്ടില്ല ,എന്തെങ്കിലും കൊണ്ട് കൊടുക്കാൻ പറഞ്ഞാ ഇക്ക വിളിച്ചത് .... ഭക്ഷണത്തിന്റെ കാര്യമല്ലേ ,അഞ്ചു മിനിറ്റ് ,കൊണ്ട് കൊടുത്തു ഓടിയിങ്ങു വരാം ....''
ദേവി.... ഞാൻ ഉള്ളു നിറഞ്ഞു വിളിച്ചു പോയി,, ഉമ്മച്ചിക്ക് മുന്നിൽ പെട്ടത് വെറുതെയായില്ല.. ഫോണിൽ അവർ സംസാരിക്കുന്നതു കേട്ടപ്പോൾ തന്നെ അത് ആലീസിനെ കുറിച്ചാണോ എന്ന് സംശയം തോന്നിയതാണ് .അത് കൊണ്ടാണ് കുത്തികുത്തി ചോദിച്ചത് .ഏതായാലൂം പരദേവതയുടെ തുണയുണ്ട് ,ഇല്ലെങ്കിൽ കൃത്യമായി ഉമ്മച്ചിയുടെ മുന്നിൽ തന്നെ വന്നു പെടില്ല ...
''ഉമ്മച്ചി എന്നാ ഞാനും വരാം,, ''
''അത് വേണ്ടെടാ .. മുക്കിനു മുക്കിനു സി സി ക്യാമെറകളാ ,ഞാൻ നിന്നേം കൂട്ടി നടക്കുന്നത് സെക്യൂരിറ്റിക്കാർ കണ്ടാൽ പിന്നെ അവന്മാര് ഇടയ്ക്കിടെ വന്നു കാശ് ചോദിക്കും ,ഒരു തരം ബ്ലാക്‌മെയ്‌ലിംഗ് ,വേറെ കുഴപ്പമൊന്നുമില്ല ,എങ്കിലുമെന്തിനാ ..അല്ലെ , മോനൊന്നു ബാത്‌റൂമിൽ പോയി ഫ്രഷായി നിൽക്ക് , ഒരു അഞ്ചു മിനിറ്റ്, ഓടി കൊണ്ട് പോയി കൊടുത്തിട്ടു അതെ പോലെ ഓടി വരാം.. ''
''സെക്യൂരിറ്റിക്കാർക്ക് കൊടുക്കേണ്ട പോക്കെറ്റ് മണി ഞാനെത്തിച്ചു തന്നോളം , ഞാനും കൂടെ വരും.. ''
''ചെക്കാ എന്തായിത് കൊച്ചുകുട്ടികളെ പോലെ ,പറയുന്നത് കേൾക്ക്, ഉമ്മച്ചിയുടെ മോനല്ലേ,, ''
💬 Comments
View all comments