0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 14?[സഞ്ജു സേന]

Author : sanju Read All Parts 10.1K
''സോറി ,ഞാൻ പെട്ടെന്ന് ,ആവേശമായി മായി ,ഏതായാലൂം വേഗം ദേവമ്മയ്ക്ക് വിവരം കൊടുക്ക്, പിന്നെ എന്താ പേര് അവരുടെ? ആ വാസുകി അവരോടും പറയണം,, ഒരു കാരണവശാലും ആലീസ് നമ്മുടെ കയ്യിൽ നിന്നും പോകരുത് ,അറിയാലോ ഗായത്രി മാഡത്തെ കുറിച്ച് എന്തെങ്കിലുമറിയുന്നതു അവർക്ക് മാത്രമാണ് ? ''
''അത് കൊണ്ടല്ലേ ദേവമ്മ പറഞ്ഞിട്ടും അനുസരിക്കാതെ ഞാൻ ഇങ്ങോട്ടു വന്നത് , നിങ്ങൾ റഷീദ് സാറിനെ വിളിച്ചു ലൊക്കേഷൻ കിട്ടിയ കാര്യം പറയുക.. പിന്നൊരു കാര്യം ആലീസിന്റെ ഫോട്ടോസ് ഉണ്ടെങ്കിൽ അയച്ചേക്ക് ,എനിക്കവരെ ഒറ്റത്തവണ കണ്ട ഓർമ്മയേയുള്ളു '' ഇപ്പോൾ തന്നെ അയക്കാമെന്ന ഉറപ്പവർ തന്നതോടെ കാൾ കട്ടു ചെയ്തു ദേവമ്മയെ വിളിക്കാൻ തുടങ്ങിയതും അവർ ഇങ്ങോട്ടു വിളിക്കുന്നു , കാര്യങ്ങൾ അവരോടു പറഞ്ഞു കൂടാതെ ആലീസിനെ കണ്ടെത്തിയ കാര്യം വാസുകിയെയും ബാലേട്ടനെയും അറിയിക്കേണ്ട ചുമതലയും അവരെ ഏൽപ്പിച്ചു .. ''അർജുൻ സാഹസത്തിനു നിൽക്കാതെ സേഫായ സ്ഥലത്തേക്ക് മാറിക്കൊള്ളു ,ബാക്കി കാര്യങ്ങൾ വാസുകിയും ബാലേട്ടനും നോക്കിക്കൊള്ളും ,...'' ദേവമ്മയെ സമാധാനിപ്പിക്കാനായി അവർ പറഞ്ഞത് പോലെ ചെയ്യാമെന്ന് സമ്മതിച്ചു കാൾ കട്ട് ചെയ്തു , ജനൽ പാളി തുറന്നു ആലീസിന്റെ വീട്ടിലേക്ക്ശ്രദ്ധ തിരിച്ചു ... ഉമ്മച്ചി മുൻവശത്തെ വാതിൽക്കൽ നിന്നു ആരോടോ സംസാരിക്കുന്നുണ്ട്.. ..അകത്തു നിൽക്കുന്ന ആളെ വ്യക്തമല്ല ,....ആലീസാണോ അത് എന്നുറപ്പിക്കണം ,, അന്ന് ടീച്ചറുടെ വീട്ടിൽ വച്ചു ഒരു തവണ കണ്ടതേയുള്ളു,വാട്ട്സ് ആപ് മെസേജിന്റെ ട്യൂൺ കേട്ടപ്പോൾ എടുത്തു നോക്കി , പ്രിയ ഫോട്ടോ അയച്ചിട്ടുണ്ട്.. ഓപ്പൺ ചെയ്തു വിശദമായി നോക്കി,, അവർ തന്നെ .......അന്ന് ടീച്ചറുടെ

💬 Comments

View all comments