0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]

Author : sanju Read All Parts 8.2K

വന്നു ..

''ചെറിയമ്മ ,പ്ലീസ് ഞാൻ കുറച്ചു നേരം ഒന്ന് കിടന്നോട്ടെ..''

''കിടന്നോ, ഞാൻ ശല്യപ്പെടുത്തുന്നില്ല , എനിക്കൊരു കാര്യം അറിഞ്ഞാൽ മതി........''

അവർ എന്റെ കണ്ണുകളിലേക്ക് തന്നെ ഉറ്റുനോക്കി അടുത്തിരുന്നു ..

''വൈത്തിയെ നിങ്ങൾ എങ്ങോട്ടാണ് മാറ്റിയത് ? ''

''അത് കുറച്ചു ദൂരെക്കാണ് ,, ''

''ദൂരെ.. ..എന്താ ആ സ്ഥലത്തിന് പേരില്ലേ , ?''

''അതൊന്നും ചെറിയമ്മ അറിയേണ്ട.. ''

''അർജുൻ, ഇതു പിള്ളേരു കളിയല്ല,.അവന്റെ ആളുകൾ രണ്ടു മൂന്നു തവണ എന്നെ വിളിച്ചിരുന്നു.. ''

''എന്നിട്ട് ചെറിയയെന്തുപറഞ്ഞു ...? ,,''

'' എന്റെ അടുത്ത് വന്നു പെട്ടെന്ന് തന്നെ പോയീന്നു പറഞ്ഞു , നോക്ക് അർജുൻ എസ്.ഐ സോമരാജന് കാര്യങ്ങൾ അറിയാം, അയാളെന്തെങ്കിലും വിട്ടു പറഞ്ഞാൽ ഞാനും നീയുമെല്ലാം പെടും..''

'' അതോർത്തു ചെറിയമ്മ പേടിക്കേണ്ടഅയാൾ വാ തുറക്കില്ല , ''

''നോക്ക് മോനെ, അവനെ വിട്ടേക്ക് , ഓരോന്ന് ഓർത്തു എനിക്ക് കയ്യും കാലും വിറച്ചിട്ടു വയ്യ, അതാ നീ ഇങ്ങോട്ട് കയറുന്നതു കണ്ടു പിന്നാലെ വന്നത്,, ''

''അതോ കാമുകനെ ഓർത്തു ഇരിപ്പുറയ്ക്കാത്തതു കൊണ്ടോ, ''

''അർജുൻ,.. ''

അവരുടെ ശബ്ദമുയർന്നു..

''ചെറിയമ്മ,.... പതുക്കെ, പുറത്ത് ആളുകളുണ്ട്..''

'' ശരി നീയെന്താണെന്നു വച്ചാൽ ചെയ്തോ, പക്ഷെ ഒന്നോർത്തോ അവർക്ക് എന്തെക്കെയോ സംശയങ്ങളുണ്ട്,,, ഏതു നിമിഷവും ഇങ്ങോട്ടവർ കയറി വരാം, അതോടെ എല്ലാം തീരും,, ''

അതും പറഞ്ഞവർ കട്ടിലിൽ നിന്നെഴുന്നേറ്റു ..

''ചെറിയമ്മേ ..''

വാതിൽ തുറന്ന് പുറത്തേക്ക് പോകാൻ തുനിഞ്ഞ അവർ എന്റെ വിളി കേട്ടു തിരിഞ്ഞ്

💬 Comments

View all comments