Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]
നോക്കിയിരിക്കാതെ വൈകിട്ടത്തെ ചായക്ക് വേണ്ടത് കൂടി നോക്കണം ,ആ പാവം പെണ്ണ് ഒറ്റയ്ക്കേയുള്ളു . ''
''അത് ചേച്ചിയാ ശ്രീജയെ ഏൽപ്പിക്ക് ,എനിക്ക് സ്വാമിവീട്ടിൽ കുറച്ചു പണിയുണ്ട് ,ടൈലോക്കെ ഒന്ന് കൂടി കഴുകി തുടയ്ക്കണം ,ആകെ ചെളി പിടിച്ചു ,കാലു ചവിട്ടാൻ തന്നെ അറയ്ക്കും ..''
സ്വാമി വീട്ടിലേക്കെന്നു പറഞ്ഞത് എനിക്കുള്ള സിഗ്നലാണ് .. ആ കണ്ണുകളിൽ നിന്നതു മനസ്സിലാക്കാം ..
''കണ്ടോ, അവള് പണിയെടുക്കാൻ പറഞ്ഞപ്പോ മുങ്ങുന്നത് കണ്ടോ.. ''
ആ പോക്ക് നോക്കി നിന്ന വല്യമ്മ എനിക്ക് നേരെ തിരിഞ്ഞു ..
''അല്ല ഞാനാരാടോ പറയുന്നത് , കണ്ടില്ലേ രാവിലെ മുതൽ ഒന്നും കഴിക്കാതെ മുഖമൊക്ക കരുവാളിച്ചു... നിന്റമ്മ കാണേണ്ട ഈ കോലം .''
''.ഞാൻ ക്യാന്റീനിൽ നിന്നു കഴിച്ചു വല്യമ്മേ ,, ''
'' ഹോട്ടൽ തീറ്റ കൂടുതലാണെന്നു അവള് നേരത്തെ കൂടെ പറയുന്നുണ്ടായിരുന്നു..''
''അതമ്മ വെറുതെ,, ''
''വെറുതെയൊന്നുമല്ല ,, ആ അത് വിട് നീ താഴേക്ക് വന്നു ഒന്നവളെ കണ്ടിട്ട് പോരെ .. വേറൊന്നുമില്ല , നിന്നെ എപ്പോഴും ഇങ്ങനെ ചുറ്റുവട്ടത് കാണണം അത്രയേ ഉള്ളു നിന്റമ്മയ്ക്ക്..പുറകെ വന്നേക്കൂട്ടോ ''
അതും പറഞ്ഞു പുറത്തു തട്ടി വല്യമ്മ പുറത്തേക്ക് നടന്നു,,ചെറിയമ്മ സ്വാമി വീട്ടിലേക്ക് എന്ന് പറഞ്ഞത് എനിക്കുള്ള സൂചനയാണ്...പോയാൽ അവരെ കിട്ടുന്നതല്ല കാര്യം ,മറ്റെന്തോ അവർക്കെന്നോട് പറയാനുണ്ടെന്നൊരു തോന്നൽ . ., അടുക്കളയിൽ അമ്മയും ശോഭാന്റിയും എന്തോ സംസാരിച്ചു നിൽക്കുന്നുണ്ട് ,, എന്നെ കണ്ട പാടെ ആന്റിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു ,, കഴിഞ്ഞ രാത്രി ഓർമ്മ വന്നതോടെ എന്റെ
💬 Comments
View all comments