0%

Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]

Author : sanju Read All Parts 8.2K

കുറച്ചു കഴിഞ്ഞു മതി,, ''

''അത് നീ തന്നെ അവളോട്‌ നേരിട്ട് പറഞ്ഞാൽ മതി.. ''

''ചേച്ചി ദാ ആളെ കിട്ടിയല്ലോ ഞാനെന്നാ താഴേക്ക് പോകുവാ ..''

''എടീ ,നീ താഴേക്ക് പോകുമ്പോ അമ്മയുടെ മുറിയിൽ പാത്രങ്ങൾ കൂടി എടുത്തോണം ,ആ പിന്നെ വെറുതെ മൊബൈലും നോക്കിയിരിക്കാതെ വൈകിട്ടത്തെ ചായക്ക് വേണ്ടത് കൂടി നോക്കണം ,ആ പാവം പെണ്ണ് ഒറ്റയ്ക്കേയുള്ളു . ''

''അത് ചേച്ചിയാ ശ്രീജയെ ഏൽപ്പിക്ക് ,എനിക്ക് സ്വാമിവീട്ടിൽ കുറച്ചു പണിയുണ്ട് ,ടൈലോക്കെ ഒന്ന് കൂടി കഴുകി തുടയ്ക്കണം ,ആകെ ചെളി പിടിച്ചു ,കാലു ചവിട്ടാൻ തന്നെ അറയ്ക്കും ..''

സ്വാമി വീട്ടിലേക്കെന്നു പറഞ്ഞത് എനിക്കുള്ള സിഗ്നലാണ് .. ആ കണ്ണുകളിൽ നിന്നതു മനസ്സിലാക്കാം ..

''കണ്ടോ, അവള് പണിയെടുക്കാൻ പറഞ്ഞപ്പോ മുങ്ങുന്നത് കണ്ടോ.. ''

ആ പോക്ക് നോക്കി നിന്ന വല്യമ്മ എനിക്ക് നേരെ തിരിഞ്ഞു ..

''അല്ല ഞാനാരാടോ പറയുന്നത് , കണ്ടില്ലേ രാവിലെ മുതൽ ഒന്നും കഴിക്കാതെ മുഖമൊക്ക കരുവാളിച്ചു... നിന്റമ്മ കാണേണ്ട ഈ കോലം .''

''.ഞാൻ ക്യാന്റീനിൽ നിന്നു കഴിച്ചു വല്യമ്മേ ,, ''

'' ഹോട്ടൽ തീറ്റ കൂടുതലാണെന്നു അവള് നേരത്തെ കൂടെ പറയുന്നുണ്ടായിരുന്നു..''

''അതമ്മ വെറുതെ,, ''

''വെറുതെയൊന്നുമല്ല ,, ആ അത് വിട് നീ താഴേക്ക് വന്നു ഒന്നവളെ കണ്ടിട്ട് പോരെ .. വേറൊന്നുമില്ല , നിന്നെ എപ്പോഴും ഇങ്ങനെ ചുറ്റുവട്ടത് കാണണം അത്രയേ ഉള്ളു നിന്റമ്മയ്ക്ക്..പുറകെ വന്നേക്കൂട്ടോ ''

അതും പറഞ്ഞു പുറത്തു തട്ടി വല്യമ്മ പുറത്തേക്ക് നടന്നു,,ചെറിയമ്മ സ്വാമി വീട്ടിലേക്ക്

💬 Comments

View all comments