Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]
എന്ന് പറഞ്ഞത് എനിക്കുള്ള സൂചനയാണ്...പോയാൽ അവരെ കിട്ടുന്നതല്ല കാര്യം ,മറ്റെന്തോ അവർക്കെന്നോട് പറയാനുണ്ടെന്നൊരു തോന്നൽ . ., അടുക്കളയിൽ അമ്മയും ശോഭാന്റിയും എന്തോ സംസാരിച്ചു നിൽക്കുന്നുണ്ട് ,, എന്നെ കണ്ട പാടെ ആന്റിയുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു ,, കഴിഞ്ഞ രാത്രി ഓർമ്മ വന്നതോടെ എന്റെ കണ്ണുകൾ അറിയാതെ ആന്റിയുടെ ശരീര വടിവുകളിലേക്ക് സഞ്ചരിച്ചു...
''എവിടെയൊക്കെയോ പോയി തെണ്ടിത്തിരിഞ്ഞിട്ടു കോലം കണ്ടില്ലേ ...''
''പോട്ടെ രേവതി ,ഈ പ്രായത്തില്ലാതെ എപ്പോഴാ ചുറ്റിക്കറങ്ങി നടക്കുക ''
ആന്റി എന്റെ രക്ഷയ്ക്കെത്തി ..
''ആയിക്കോട്ടെ ,പക്ഷെ രണ്ടു ദിവസം കഴിഞ്ഞു ഇവന്റെ അച്ഛൻ തിരക്കെല്ലാം കഴിഞ്ഞു വരുമ്പോ ഞാനാ ഉത്തരം പറയേണ്ടത് ,''
അപ്പോഴേക്കും ചേച്ചിയുടെ അമ്മായിയമ്മ അങ്ങോട്ട് കയറി വന്നത് കൊണ്ട് ആ സംസാരം അവിടെ മുറിഞ്ഞു ,'അമ്മ അവരെ പുറത്തെ പച്ചക്കറിയൊക്കെ കാണിക്കാൻ പോയ തക്കത്തിൽ ആന്റിയോട് ഒരു ഗ്ളാസ് ചൂട് വെള്ളം ചോദിച്ചു വാങ്ങി കുടിച്ചിട്ട് നേരെ കുളക്കരയിലേക്ക് നടന്നു ..
പ്രതീക്ഷ തെറ്റിയില്ല ,വൈകാതെ മൊബൈൽ റിങ് ചെയ്തു ,ചെറിയമ്മയാണ് .
സ്വാമി വീടിന്റെ അടുക്കള ഭാഗത്തു ചെറിയമ്മ അക്ഷമയായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.....
''വേഗം വാ ....... ''
'എന്തിനാ ......ഇത് നമ്മുടെ സ്ഥലമെല്ലെ ..''
''അതൊക്കെ പറയാം ,,അകത്തൊരാൾ നിന്നെ കാത്തിരിപ്പുണ്ട് ''
''ചെറിയമ്മേ ......''
''എന്റെ രണ്ടു മക്കളെ പോലെ തന്നെയാണ് നീയും ,പേടിക്കേണ്ട ..ശത്രുവല്ല ..''
ചെറിയമ്മ അങ്ങനെ പറഞ്ഞെങ്കിലും ചെറിയൊരു ആശങ്ക മനസ്സിലുണ്ടായിരുന്നു ,എങ്കിലും വീടിനകത്തേക്ക് കയറി ,മുന്നിലെ സ്വതീകരണമുറിയിലേക്ക് നടക്കുമ്പോൾ പിന്നിൽ അടുക്കള വാതിൽ കുറ്റിയിടുന്ന ശബ്ദം
💬 Comments
View all comments