Chapter Title : ?ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 15?[സഞ്ജു സേന]
...
''ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ -15 ''
ആലീസിനെ കാണുമ്പോൾ ഏതാണ്ട് ഗീതാന്റിയെ ഓർമിപ്പിക്കുന്നു,, ഓ അവരെ ഒന്ന് വിളിച്ചു എസ് ഐ സോമരാജന്റെ അവസ്ഥ തിരക്കാൻ മറന്നു പോയി,, നേരിട്ട് പോകണം എന്ന് തീരുമാനിച്ചു നിന്നതാണ് പക്ഷെ കാര്യങ്ങൾ ഒന്നും വിചാരിക്കുന്നത് പോലെയല്ലല്ലോ നടക്കുന്നത്.ഏതായാലും ഉമ്മച്ചി വരുമ്പോഴേക്കും അവരെയൊന്നു വിളിച്ചു കാര്യങ്ങൾ തിരക്കണം ..രണ്ടു പെണ്മക്കളുമായി എന്റെ വാക്ക് വിശ്വസിച്ചു അപരിചിതമായൊരു ചുറ്റുപാടിൽ ... സൂസൻ ആന്റിയുടെ വീട് എന്നെ സംബന്ധിച്ച് സ്വന്തം വീട് തന്നെയാണ് ...പക്ഷെ മറ്റുള്ളവർക്ക് അങ്ങനെയാകണമെന്നില്ലല്ലോ ?.
ആന്റിയെ വിളിക്കാനാണ് ഫോൺ എടുത്തത് പക്ഷെ ഡയൽ ചെയ്യും മുന്നേ സ്മിതയുടെ കാൾ...
''ഇപ്പൊ ഓർത്തതേയുള്ളു ,താങ്ക്സ് ...''
''അർജുൻ എന്റെ ഇൻഫോർമേഷൻ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ ?..''
''അതല്ലേ താങ്ക്സ് പറഞ്ഞത് ..''
''ഞാൻ വരണോ അങ്ങോട്ട്?''
''ചേച്ചി നിങ്ങൾ പുറത്തിറങ്ങുന്നതിന്റെ റിസ്ക് ഞാൻ പറയേണ്ടതുണ്ടോ ?...''
''അറിയാം ,എങ്കിലും നിങ്ങൾ ഇങ്ങനെ ഓടിനടക്കുമ്പോൾ ഞാൻ വെറുതെ ഈ വീട്ടിൽ ....''
''അത് സാരമില്ല ,മോളെ കുറെ കാലം കൂടി അടുത്ത് കിട്ടിയതല്ലേ ,അവൾക്ക് വേണ്ടതെല്ലാം എന്താന്നു വച്ചാൽ ഉണ്ടാക്കി കൊടുക്ക് ,...എന്തെങ്കിലും വേണമെങ്കിൽ അഞ്ജുചേച്ചിയോടു പറഞ്ഞാൽ മതി ...''
''പറയാതെ തന്നെ അവളെല്ലാം വാങ്ങിക്കൊണ്ടു തന്നിട്ടുണ്ട് ......പക്ഷെ ...''
''ഒരു പക്ഷെയുമില്ല, നിങ്ങളുടെ ആവശ്യം വരുമ്പോൾ ഞാൻ വിളിച്ചോളാം ....''
''അർജുൻ ....ഞാൻ ..''
''ഞാൻ വിളിക്കാം ഫോൺ വച്ചോളു ......''
ഉമ്മച്ചി ഗേറ്റ് കടന്നു വരുന്നതു കണ്ടു പെട്ടെന്ന് ഫോൺ കട്ട് ചെയ്തു ...
'' ആരാ മാളുവായിരുന്നോ
💬 Comments
View all comments