Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]
നീങ്ങിയതോടെ വീട്ടിലേക്കു നടന്നു ...
പോകുന്ന വഴി ജയദേവുണ്ട് നാനോയുടെ അടുത്ത് നിൽക്കുന്നു ,,,
''ചേട്ടാ ഇതാരുടെ കാറാ ....''
അമ്മായിയുടെ കാറാണെന്നു ഈ പൊട്ടനറിഞ്ഞാൽ അത് മതി മൊത്തം പാട്ടാക്കാൻ ,,,
''ആകാശിന്റെയാണ് ....നീയിതു വരെ കിടന്നില്ലേ ?''
''ചേട്ടനിത് എവിടെ പോയതാ ...''
പുല്ല് ഇവനിത് എല്ലാം അറിഞ്ഞേ പറ്റൂന്ന് തോന്നുന്നല്ലോ ,അന്നേരമാണ് കാറിലിരിക്കുന്ന കാസറോളിന്റെ കാര്യം ഓർമ്മവന്നത് .കേട്ടതും കാറ് തുറന്നു പാത്രമെടുത്തു ഒറ്റ ഓട്ടമാണ് .ഇങ്ങനെ ഒരു തീറ്റ പ്രാന്തൻ ...ഉരുണ്ടുള്ള ഓട്ടം അറിയാതെ ചിരിച്ചു പോയി .
''നീയിതു എവിടെയാടാ പോയത് ?''
''പുറത്തൊരു കാറു കിടക്കുന്നതു കണ്ടു ,അതാരെന്നു നോക്കാൻ പോയതാ ,,''
അമ്മയോടൊരു കള്ളം പറഞ്ഞു ...
''അതാ ഡോക്ടർമാരുടെ ആരുടെയെങ്കിലും ആകും ,,നീ വന്നു കഴിക്കാൻ നോക്ക് .എല്ലാവരും കഴിച്ചു കിടന്നു ,''
'''അമ്മ കഴിച്ചോ ...''
''ഇല്ല ,ഒന്ന് മേല് കഴുകണം ...''
''എന്നാ 'അമ്മ കുളിച്ചു വാ ,ഒരുമിച്ചിരിക്കാം ..''
''വേണ്ടെടാ നീ കഴിച്ചു കിടക്കാൻ നോക്ക് ,ഞാൻ വൈകും ...''
''അത് സാരമില്ല ,,...''
''ഈ ചെക്കന്റെ ഒരു കാര്യം ,നീ വന്നേ നിനക്ക് വിളമ്പി തന്നിട്ട് വേറെ പണിയുണ്ട് ''
''അമ്മെ ....''
കയ്യിൽ പിടിച്ചു വലിച്ചപ്പോൾ എതിർപ്പൊന്നും പറഞ്ഞില്ല ,,ചേർത്ത് നിർത്തി കവിളിൽ ഒരുമ്മ കൊടുത്തു ,,
''മതിയെടാ കിന്നാരം ,,,ആകെ വിയർപ്പാ ...നീ വാ ...''
ചോറുണ്ടു നേരത്തെ കിടക്കാൻ നോക്കിയതാണ് , ,അമ്മൂമ്മയുടെ റൂമിൽ കിടന്നോളാൻ പറഞ്ഞെങ്കിലും അങ്ങോട്ട് പോയില്ല ,രാത്രി എന്തെങ്കിലും അർജെന്റ് ഫോണോ
💬 Comments
View all comments