0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]

Author : sanju Read All Parts 5.4K

മറ്റോ വന്നാൽ ഒരു രക്ഷയുമുണ്ടാകില്ല . അത് കൊണ്ട് തൽക്കാലം ഹോം തീയറ്റർ സെറ്റ് ചെയ്‌തിരിക്കുന്ന മുറിയിലേക്ക് പോയി ,അവിടെ പിള്ളേര് ഉറക്കമിളച്ചു കുത്തിയിരുന്നു ഏതോ കാർട്ടൂൺ സിനിമ കാണുന്നുണ്ട് ,,രാവിലെ മുതലേയുള്ള ഓട്ടമാണ് ,,കണ്ണുകൾ അടഞ്ഞു പോകുന്ന പോലെ തോന്നിയപ്പോൾ അന്ന് ചേച്ചിയുടെ മടിയിൽ കിടന്ന മൂലയ്ക്ക് പോയി കിടന്നു ,,,,എവിടെ....... അമ്മാതിരി സൗണ്ടിലാണ്‌ പിള്ളേര് സിനിമ വച്ചിട്ടുള്ളത് ...പറഞ്ഞിട്ട് കാര്യമില്ല ,ഒരു അനുസരണയും ഇല്ലാത്ത പിള്ളേരാണ് ,ഒന്ന് രണ്ടു തവണ ഉറക്കം ഞെട്ടിയപ്പോൾ അവറ്റകളെ മനസ്സിൽ പ്രാകി കൊണ്ട് എഴുന്നേറ്റു താഴേക്ക് നടന്നു ...

അടുക്കളയിൽ വെളിച്ചമുണ്ട് ,അമ്മയുടെ പണിയൊന്നും ഒതുങ്ങിയില്ലേ ,,അതെങ്ങനെ വല്യമ്മയല്ലാതെ ഒറ്റയൊന്നു ങേ.... ഹേ ...സഹായിക്കാൻ ചെല്ലില്ല ....

പ്രതീക്ഷിച്ച പോലെ തന്നെ ,......അമ്മയും വല്യമ്മയും നാളെ രാവിലെ പുട്ടിനുള്ളത് പൊടിച്ചത് അരിച്ചെടുക്കുകയാണ് ,,

''നീ കിടന്നില്ലേ ...''

''ആ പിള്ളേര് ഉറങ്ങാൻ സമ്മതിക്കുന്നില്ല ,..''

''അവറ്റകളെ നിനക്കറിയില്ലേ ?പോയി അമ്മൂമ്മയുടെ കൂടെ കിടന്നോ ..''

''ഓ വേണ്ട അമ്മൂമ്മ ഉറങ്ങിയിട്ടുണ്ടാകും ,ഞാനാ സോഫയിൽ കിടന്നോളും ''

''എന്നിട്ടു വേണം അന്ന് വീണ പോലെ വീഴാൻ ...''

''അർജുൻ എന്നാ ആ പായയിൽ ബ്ലാങ്കറ്റ് വിരിച്ചു അതിൽ കിടന്നോ ...''

വല്യമ്മ അടുക്കളയുടെ സൈഡിൽ ചുരുട്ടി വച്ചിരിക്കുന്ന പായ ചൂണ്ടി കാട്ടി ..

''അപ്പൊ ചേച്ചി എവിടെ കിടക്കും ...''

''അത് സാരമില്ല പണി കഴിഞ്ഞു ഞാൻ വീട്ടിൽ പോയി കിടന്നോളാം ,''

''ഈ രാത്രിയിൽ ഒറ്റയ്ക്ക് പോകാനോ ?''

''അത് സാരമില്ലെടി ,ഇവനെ കൂട്ടിക്കൊള്ളാം ,അവിടെ പുറത്തെ റൂമിൽ

💬 Comments

View all comments