0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]

Author : sanju Read All Parts 5.4K

അതാ ,,''

ഞാൻ തല ചൊറിഞ്ഞു ,,

''ഉം ഉം ഞാനൊന്നും പറയുന്നില്ല ,ഏതായാലും പോയി കുളിച്ചിട്ടു വാ ,എന്നിട്ടു വല്ലതും കഴിക്കാൻ നോക്ക് ,കുറച്ചു ദിവസായി തിന്നാനും വേണ്ട കുടിക്കാനും വേണ്ട ..അങ്ങനെ നടന്നോളും .... ''

''ഇപ്പൊ 'അമ്മ പറഞ്ഞിട്ടല്ലേ പോയത് ''

''എന്നും പറഞ്ഞു ,കൊണ്ട് പോയി ആക്കി പോരാൻ ഉണ്ടായിട്ട് ,,,ഞാൻ പറയുന്നില്ല ,,വേഗം കുളിച്ചു വാ ഞാൻ ചോറെടുത്തു വയ്ക്കാം ''

''ഞാൻ കുളിച്ചിട്ടല്ലേ പോയത് ,,''

''സൂസനിപ്പോ വിളിച്ചപ്പോ പറഞ്ഞു അവിടെ ട്രോളി തള്ളി നടക്കുവായിരുന്നെന്നു..പോയി കുളിക്ക് ,മാറാനുള്ളത് എന്‍റെ റൂമിലെ കട്ടിലിനു മേലെ വച്ചിട്ടുണ്ട് ,ആ അല്ലെങ്കിൽ വേണ്ട അവിടെ പെമ്പിള്ളേര് കുളിക്കാൻ കേറിയിട്ടുണ്ട് ,,എല്ലാം കൂടെ എവിടെക്കെയോ കറങ്ങാൻ പോയിട്ട് ഇപ്പോഴാ വന്നത് ,മോളില് ഒരൊറ്റ ബാത്ത് റൂം ഒഴിവുണ്ടാകില്ല .ഓരോന്നിനും കേറിയാൽ മണിക്കൂർ ഒന്ന് വേണം ഇറങ്ങാൻ ,നീ പുറത്തെ ബാത് റൂമിൽ കുളിച്ചോ ,,,ഇന്നാ തോർത്ത് ....ഇറങ്ങുമ്പോഴേക്കും മാറ്റാനുള്ള ഡ്രസ്സ് ഞാൻ കൊണ്ട് വരാം ''

''വേണ്ടമ്മേ ഞാൻ പോയി എടുത്തോളാം ..''

''അത് വേണ്ട നിനക്ക് കാണാൻ പറ്റിയ കോലത്തിലൊന്നും ആയിരിക്കില്ല അവറ്റകൾ ,നേരത്തെ ഞാൻ ചെല്ലുമ്പോൾ ആ ലിഷയൊക്കെ ഒരു തോർത്തും ഷിമ്മീസുമിട്ട് ആ കട്ടിലിൽ കിടക്കുന്നുണ്ട് ,,തള്ളമാര് കണ്ടാലെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കേണ്ടേ ,പ്രായം തികഞ്ഞ ആമ്പിള്ളേരുള്ള വീടാണെന്ന് ഒരു ചിന്തയുമില്ല ''..''

''ങ്ങേ ലിഷയൊക്കെ വന്നോ ?''

അവര് മാത്രമല്ല നിന്റെ ബാക്കിയുള്ള ചെറിയച്ഛന്മാര് രണ്ടു പേരും ,നിന്റച്ഛന്റെ മാമന്മാരും ,അമ്മായിമാരും തുടങ്ങി ഒരു വിധപ്പെട്ടവരൊക്കെ എത്തിയിട്ടുണ്ട്

💬 Comments

View all comments