Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]
അതൊന്നും നോക്കേണ്ട ...ദേ രേവതി ഇപ്പൊ കൂടി വിളിച്ചതേയുള്ളൂ നീ പോന്നോന്നു ചോദിച്ചു ,,ഇവിടെ കറങ്ങി നടക്കാതെ വേഗം വീട്ടിലേക്കു പൊയ്ക്കോ ഇല്ലെങ്കിൽ നിന്റെ അമ്മയുടെ ചീത്ത എനിക്കും കിട്ടും..'''
''ഞാൻ പോകാൻ തുടങ്ങുവായിരുന്നു ,,,''
''അർജുൻ ....ഒരു മിനിറ്റ് ..''''
ഞാൻ തിരിഞ്ഞു നിന്നവരെ നോക്കി ,പറയാനുള്ള എന്തോ ഒന്ന് പാതിവഴിയിൽ നിർത്തി നിൽക്കുകയാണ് .
''ഒന്നുമില്ല, നാളെ ഞാൻ വിളിക്കുമ്പോൾ പറയാം ''...
പറയുമ്പോൾആ മുഖമൊന്നു ചുവന്ന പോലെ ,,,ഊഹിക്കാൻ കഴിയും അവർക്ക് പറയാനുള്ളത് ,, ചിരിച്ചു തലയാട്ടി ഞാൻ തിരിഞ്ഞു ,,പുറത്തേക്ക് നടക്കുമ്പോൾ രഹസ്യമായി അപ്പോഴും അവിടെ നിൽക്കുന്ന ഓരോ ആളെയും നിരീക്ഷിച്ചു ,,ആരെങ്കിലും എന്നെ ശ്രദ്ധിക്കുന്നുണ്ടോ ?....ഇല്ല അങ്ങനെ സംശയിക്കത്തക്ക ആരുമില്ല.......സി ബ്ലോക്കിൽ കണ്ട പോലീസ് ലുക്ക് ഉള്ള ആളിൽ മാത്രമാണ് കുറച്ചെങ്കിലും സംശയിക്കത്തക്കതായി കണ്ടത് .
കാറ് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങുമ്പോൾ ഫോൺ ശബ്ദിച്ചു ,അമ്മയാണ് ,,
''നീയിതു എവിടെയാ ,സൂസനെ വിളിച്ചപ്പോൾ നീ നേരത്തെ പോന്നെന്നാണല്ലോ പറഞ്ഞത് ,,''
''അത് അമ്മെ ഒരു ആക്സിഡന്റ് കേസ് കണ്ടു നിന്നതാ ,ഇപ്പൊ എത്തി ,,''
''സമയം എത്രയായീന്നു വല്ല ഓർമ്മയുമുണ്ടോ ?വഴീല് നോക്കി നിൽക്കാണ്ട് വേഗം പോന്നോളുട്ടോ..''
കുറച്ചു ദേഷ്യത്തിലാണ് , കാറ് നേരെ വീട്ടിലേക്കു തന്നെ വിട്ടു ,,,നോക്കുമ്പോൾ ഇറയത്തു തന്നെ അമ്മ വഴിക്കണ്ണുമായി നിൽക്കുന്നുണ്ട് ...
''ഒരിടത്തു പോയാൽ പിന്നെ ............ എന്ത് കണ്ടാലും നോക്കി നിന്നോളും ,,''
വിചാരിച്ച പോലെ അമ്മ ചെറിയ ദേഷ്യത്തിലാണ്...
''അവിടെ ചെന്നപ്പോ ബസു മറിഞ്ഞു കുറെ പേരെ കൊണ്ട് വന്നിട്ടുണ്ടായിരുന്നു
💬 Comments
View all comments