0%

Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]

Author : sanju Read All Parts 5.4K

,,''

''നിങ്ങൾ ബ്ലോക്ക് ഏതാണെന്നു പറ ,,,''

എനിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു ,അധികം സമയമില്ല ...

''സി ബ്ലോക്കിൽ പുരുഷന്മാരുടെ സെമി റൂം...''

''ഓക്കേ ഞാൻ നോക്കട്ടെ ''

''അർജുൻ ശ്രദ്ധിക്കണം , വന്നിട്ട് വിളിക്കാൻ മറക്കരുത്....''

''ശരി ശരി ഫോൺ വച്ചോളു.....''

ഞാൻ ഫോൺ പോക്കറ്റിലിട്ടു എന്നിട്ടു ആൾക്കൂട്ടത്തിലേക്ക് കയറി...

സി ബ്ലോക്ക് ആദ്യം കണ്ടു പിടിച്ചു ,,കുറച്ചു നേരം നോക്കിയെങ്കിലും അരുണിന്റെ ആൾക്കാരെന്നു സംശയിക്കുന്ന ആരെയും അങ്ങനെ സി ബ്ലോക്കിന്റെ പരിസരത്തു കാണാൻ കഴിഞ്ഞില്ല ,പക്ഷെ കാലിനു പരിക്കേറ്റ ഒരാളെയും കൊണ്ട് വന്ന വീൽ ചെയറിനൊപ്പം സി ബ്ലോക്കിലേക്കു കയറുമ്പോൾ പോലീസുകാരന്റെ രൂപഭാവങ്ങളുള്ള ഒരു കറുത്ത മനുഷ്യൻ പെട്ടെന്ന് എവിടെ നിന്നോ പൊട്ടി വീണ പോലെ മുന്നിലേക്ക് കയറി നിന്നു . ...

ആക്സിഡന്റ് കേസ് ആണെന്ന് കണ്ടതോടെ അയാളും ഞങ്ങളെ സഹായിക്കാൻ കൂടി...തിരിച്ചു പോകുന്ന പോക്കിൽ സെമി റൂം ഒക്കെ ഒരു നോട്ടം നോക്കി ,,ഒച്ചയും ബഹളവുമൊക്കെ കേട്ടു പുറത്തേക്കിറങ്ങി നിന്നവരിൽ നിറം മങ്ങിയ മാക്സി ഇട്ടു നിന്ന ഒരു മധ്യ വയസ്‌ക്കയെ കണ്ടപ്പോൾ ഒരു സംശയം ,,മുഖത്ത് നിഴലിച്ചു നിസ്സംഗതയും ,ബാക്കി സ്മിത പറഞ്ഞ ലക്ഷണങ്ങളും വെച്ചു നോക്കുമ്പോൾ അവർ തന്നെ ആയിരിക്കും രാമേട്ടന്റെ ഭാര്യ...ആ റൂം ഒന്നുകൂടി നോക്കി വെച്ചു പതുക്കെ തിരിഞ്ഞു നടന്നു...

''അർജുൻ പോയില്ലേ ,,''

നോക്കുമ്പോൾ ആന്റി ,

''എയ് ഇല്ല ബഹളമൊക്കെ കണ്ടു ഒന്ന് സഹായിക്കാമെന്ന് കരുതി ,എത്ര പേർക്കാ പരിക്ക് അല്ലെ ....''

'' ഒന്ന് രണ്ടു പേര് മരിച്ചു ,,അർജുൻ

💬 Comments

View all comments