Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]
.........''
ഹോസ്പിറ്റലിലെ സാഹചര്യങ്ങൾ കണ്ടതും അവരിലെ നേഴ്സ് ഉണർന്നു ,കാർ നിർത്തിയതും പെട്ടെന്ന് തന്നെ ഡോർ തുറന്നു പുറത്തേക്കിറങ്ങി ,
'' ഞാൻ പോട്ടെ ,,,ഡ്യൂട്ടി കഴിഞ്ഞു വിളിക്കാം ''
ഒന്ന് ചിരിച്ചു ആന്റി ധൃതിയിൽ അകത്തേക്ക് നടന്നു ...
എന്തോ അവരോടൊപ്പം കുറച്ചു സമയം കൂടി ചിലവഴിക്കണമെന്നുണ്ടായിരുന്നു ,ചെറിയ നിരാശയിൽ മറുപടിയായി തലയാട്ടുക മാത്രം ചെയ്തു ആൾക്കൂട്ടത്തിലേക്കു കടന്നു അവർ കയറി പോകുന്നതും നോക്കിയിരുന്നു ,,അപ്പോഴണ് മനസ്സിൽ മറ്റൊരു കാര്യം ഓർമ്മ വന്നത് , കാർ പാർക്കിംഗ് സ്ഥലത്തേക്ക് മാറ്റിയിട്ടു പുറത്തേക്കിറങ്ങി മൊത്തമൊന്നു നോക്കി .
നീണ്ടു കിടക്കുന്ന ബിൽഡിങ്ങുകൾ ആണ് ,,ഇതിലെവിടെയാകും രാമേട്ടൻ കിടക്കുന്നുണ്ടാവുക...മുറ്റത്തും വരാന്തയിലുമൊക്കെ അപകടത്തിൽ പെട്ടവരെ രക്ഷിച്ചു കൊണ്ട് വന്നവരുടെയും ,കേട്ടറിഞ്ഞു വന്ന നാട്ടുകാരുടെയും തിരക്കാണ് ,,പ്രഥമ ശുശ്രുഷ കിട്ടിയവരെ അങ്ങോട്ടുമിങ്ങോട്ടും മാറ്റാനും കൊണ്ട് പോകാനും ജീവനക്കാരോടൊപ്പം ആളുകളും കൂടുന്നുണ്ട് ,,ഒന്ന് ശ്രമിച്ചു നോക്കിയാലോ.?..
''എന്താ അർജുൻ.....''
സ്മിതയുടെ ശബ്ദത്തിൽ ആകാംഷയും ഭയവും ഒക്കെയുണ്ടായിരുന്നു......
''എയ് അങ്ങനെ പേടിക്കാൻ ഒന്നുമില്ല ,, ഞാനിപ്പോൾ ജില്ലാ ആശുപത്രിയുടെ മുന്നിലുണ്ട് ,ആകാശിന്റെ മമ്മിയെ കൊണ്ട് വിടാൻ വന്നതാ , രാമേട്ടൻ കിടക്കുന്ന ബ്ലോക്ക് ഏതാണെന്നു അറിഞ്ഞാൽ ഒന്ന് പോയി നോക്കാമെന്നു കരുതി''
''അർജുൻ റിസ്ക് എടുക്കേണ്ട ,,പോലീസും ,അരുണിന്റെ ആൾക്കാരുമുണ്ടാകും...''
''ഇവിടെ ഒരു ബസ് ആക്സിഡന്റിൽ പരിക്കേറ്റവരെ കൊണ്ട് വന്ന ബഹളമാണ് ,,ആ ഗ്യാപ്പിൽ ഒന്ന് ശ്രമിച്ചു നോക്കാമെന്നു കരുതി ,മാത്രമല്ല പോലീസും ,അരുണിന്റെ ആളുകളും എവിടെയൊക്കെ എന്നറിഞ്ഞാലല്ലേ നാളെ രാമേട്ടനെ കാണുന്ന കാര്യം ഉറപ്പിക്കാൻ പറ്റു ....''
''എന്നാലും അർജുൻ നീ ഒറ്റയ്ക്ക്
💬 Comments
View all comments