Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 6 [സഞ്ജു സേന]
രീതിയിലാ തല്ലിയത് ,മോൾക്കാണ് കൂടുതൽ കിട്ടിയത് ,നേരത്തെ പെണ്ണ് കുളിച്ചു മാറുമ്പോൾ നോക്കിയിരുന്നു അടിയുടെ പാടില്ലാത്ത ഒരു സ്ഥലമില്ല ,അവനും കിട്ടി ...രണ്ടും പുറത്തു ചിരിക്കുന്നുണ്ട് എന്നേയുള്ളു .... അവര് പോയ പിന്നെ ഞാൻ ഒറ്റയ്ക്കായില്ലെ ,,''
''ആന്റി വെറുതെ ഓരോന്ന് ചിന്തിക്കേണ്ട അവരങ്ങനെയൊന്നും ചെയ്യില്ല..''
''അർജുൻ ഒന്ന് ശ്രദ്ധിക്കണേ ,,ഞാനും രാത്രി ഇടയ്ക്ക് വിളിച്ചു കൊണ്ടിരുന്നോളാം... ആ ഇനിയിപ്പോ അവർക്കു തോന്നുന്നത് വരെ അങ്ങനെ ജീവിക്കട്ടെ ,,അർജുനറിയുമോ നാളെ ഹോസ്റ്റലിൽ പോയാലും അവളവിടെ നിക്കില്ല ,,ചിലപ്പോ നാളെ തന്നെ പോയ പോലെ ഇങ്ങോട്ടു പോരും.....ഈ പേരിൽ പഠിത്തം ഉഴപ്പാതിരുന്നാൽ മതിയായിരുന്നു....''
''രണ്ടാളും നന്നായി പഠിക്കുന്നതല്ലേ ആന്റി ,,അവരങ്ങനെ ഉഴപ്പി കളിക്കും എന്ന് തോന്നുന്നില്ല ,''
''ഉം അങ്ങനെ ആയാൽ മതിയായിരുന്നു ,...''
''ആന്റി പേടിക്കേണ്ട,ഞാനൊക്കെയില്ലേ ,,''
ഞാൻ ഗിയറിലെ പിടി വിട്ടു ആന്റിയുടെ കൈ പിടിച്ചു വിരലുകൾ കോർത്തു ..
''അർജുൻ അധികമൊന്നും ആഗ്രഹിക്കുന്നില്ല ,എന്നാലും ഒരു താങ്ങായി കൂടെയുണ്ടാകില്ലേ ...''
ഞാനവരെ നോക്കി ചിരിച്ചു ,,,ഉള്ളിലെ സംഘർഷങ്ങളെ മറന്നുള്ള അവരുടെ തിരിച്ചുള്ള പുഞ്ചിരിയിൽ ആ മനസ്സെനിക്ക് കാണാം .
''അർജുൻ ഹൈവെയാണ്......''
അവരെന്നെ ഓർമ്മിപ്പിച്ചു ,,ഭാഗ്യം ഇല്ലെങ്കിൽ ഓവർ ടേക്ക് ചെയ്തു വന്ന ലോറി ഞങ്ങളുടെ നാനോയെ പപ്പടമാക്കിയേനെ , .....................................................................................
ഹോസ്പിറ്റൽ മുറ്റത്തു ആംബുലൻസുകൾ വന്നു കൊണ്ടിരിക്കുന്നു ,,വിചാരിച്ചതിനേക്കാൾ വലിയ അപകടമാണെന്ന് തോന്നി ,,,ആംബുലന്സുകളുടെയും പോലീസ് വാഹനങ്ങളുടെയും സൈറൺ ശബ്ദവും ,ആളുകളുടെ ഒച്ചയും ,അപകടത്തിൽ നിന്നു രക്ഷപെട്ടു കൊണ്ട് വരുന്നവരുടെ നിലവിളിയും ഒക്കെയായി ആകെ പാടെ ബഹളം .
''ഇവിടെ നിർത്തിയാൽ മതി
💬 Comments
View all comments