Chapter Title : ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 7 [സഞ്ജു സേന]
ചെന്നാൽ ...''
''അത് സാരമില്ല ,ദേവമ്മയോടു കൂറുള്ള ഒരുപാടു പേര് ഇപ്പോഴും അവരുടെ കൂട്ടത്തിലുണ്ട് ,അവര് ആരെങ്കിലും അവിടെയുണ്ടെങ്കിൽ എന്തെങ്കിലും അറിവ് കിട്ടും ,അർജുൻ വരുന്നോ ? ...ഇല്ലെങ്കിൽ വേണ്ട രണ്ടാളും ഒരുമിച്ചു വൈത്തിയുടെ മുന്നിൽ ചെന്ന് പെട്ടാൽ ശരിയാകില്ല ,കോളേജിൽ വച്ച് കാണാം ''
''ഇന്ന് ഞാൻ കോളേജിലേക്കില്ല സമീറ ,അഞ്ചു ചേച്ചിയുടെ കൂടെ ടൗണിൽ പോകണം ,ആൾക്ക് കുറച്ചു ഷോപ്പിംഗ് ,പിന്നെ വേറെ കുറച്ചു കാര്യങ്ങൾ .....കേറി കൊള്ളൂ ഞാൻ ഹോസ്പിറ്റലിൽ കൊണ്ട് വിടാം .''
ഇന്ന് കോളേജിലേക്കില്ല എന്ന് പറഞ്ഞത് കൊണ്ടാകും അവളുടെ മുഖം വാടി ,,
''എന്ത് പറ്റി ,,''
''എയ്...ഒന്നുമില്ല ,ഞാൻ പറഞ്ഞില്ലേ ഹോസ്പിറ്റലിലേക്ക് അർജുൻ വരേണ്ട ,എനിക്ക് ഇവിടുത്തെ ബസ് സ്റ്റോപ്പ് ഒന്ന് പറഞ്ഞു തന്നാൽ മതി , ,''
''ബസ് സ്റ്റോപ്പ് അമ്പലത്തിനടുത്താ ,,കേറി കൊള്ളൂ ..''
വേണ്ട വൈകിട്ട് തിരിച്ചു വരാൻ വഴി അറിയേണ്ടേ ,,സ്റ്റോപ്പ് വരെ നടന്നു പോകാം ...
''കൂടുതൽ പറയാണ്ട് കേറുന്നുണ്ടോ നീ ''
പിന്നെയവൾ ഒന്നും പറഞ്ഞില്ല ,കല്യാണിയമ്മയോടു യാത്ര പറഞ്ഞു കാറിലേക്ക് കയറി ,ഇവളെന്താണ് പെർഫ്യൂം ഉപയോഗിക്കുന്നത് ,കാറിലാകെ ഹൃദ്യമായ സുഗന്ധം ...
''സമീറയ്ക്ക് ഈ പർദ്ദയൊന്നു മാറ്റി ചൂരിദാർ ആക്കിക്കൂടെ .......''
... ,ഉമ്മച്ചിക്കുട്ടിയുടെ ചുവന്ന ചുണ്ടുകൾ എന്തോ പറയാനായി തുടങ്ങിയതാണ് ..........എന്നെയൊന്നു ചുഴിഞ്ഞു നോക്കി അവൾ ചിരിച്ചു .ഒരു മുത്തം കൊടുത്താലോ ........പിന്നെ സ്വയം നിയന്ത്രിച്ചു കാറ് മുന്നോട്ടെടുത്തു .
''ദാ ഇതാണ് സ്റ്റോപ്പ് ഇവിടെ നിന്നു നേരെ ടൗണിലേക്ക് ബസ് കിട്ടും. ,വൈകിട്ട് തിരിച്ചു
💬 Comments
View all comments